തിരുവനന്തപുരം: ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം പതാകദിനം ആചരിച്ചു.ബാലിക ബാലന്മാരുടെ ഭജനസംഘങ്ങളുടെ നേതൃത്വത്തില്‍ പതാകകള്‍ 50,000 കേന്ദ്രങ്ങളില്‍ ഉയര്‍ത്തിയതായി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, പൊതു കാര്യദര്‍ശി കെ.എന്‍ .സജികുമാര്‍, ആഘോഷ പ്രമുഖ് എം സത്യന് എന്നിവര്‍ അറിയിച്ചു.
ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് (കൊച്ചി),സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ (ആറ്റിങ്ങല്‍), ഉപാദ്ധ്യക്ഷന്മാരായായ വി. ഹരികുമാര്‍ (തിരുവനന്തപുരം), ഡോ.എന്‍ .ഉണ്ണികൃഷ്ണന് (വൈക്കം), കെ.പി.ബാബുരാജ് (ഒറ്റപ്പാലം), പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍(കോട്ടയം), സംഘടനാ കാര്യദര്‍ശി എ. രഞ്ജു കുമാര്‍(ആലുവ), . ഖജാന്‍ജി കുഞ്ഞമ്പു മേലേത്ത് (കാഞ്ഞാങ്ങാട്), കാര്യദര്‍ശി മാരായ സി. അജിത്ത് (കൊച്ചി), ബി.എസ്. ബിജു (നെടുമങ്ങാട്), പി. അനില്‍കുമാര്‍ (കൊല്ലം), കെ. ബൈജുലാല്‍ (അടൂര്‍), യു. പ്രഭാകരന് (തൃശ്ശൂര്‍), എന്‍.എം. സദാനന്ദന് (കല്‍പ്പറ്റ), എം. സത്യന് (കോഴിക്കോട)് എന്‍.വി. പ്രജിത്ത് (കണ്ണൂര്‍), കാര്യാലയ കാര്യദര്‍ശി ടി.ജി. അനന്തകൃഷ്ണന് (ആലുവ), ഭഗിനിപ്രമുഖ ആര്.സുധാകുമാരി (കൊച്ചി), സഹ ഭഗിനി പ്രമുഖമാരായ പി.കൃഷ്ണപ്രിയ (ആലപ്പുഴ), ജയശ്രീ ഗോപീകൃഷ്ണന് (കോഴിക്കോട്), കാര്യാലയ പ്രമുഖ് എം.ആര്. പ്രമോദ് (ആലുവ)എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.
ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 18 വരെ വിവിധ കേന്ദ്രങ്ങളില്‍ ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന സന്ദേശ വാക്യവുമായി സാംസ്കാരിക സദസ്സുകള്‍, ചിത്രരചനാ മത്സരങ്ങള്‍ , ഗോപികാ നൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. സ്വാത്രന്ത്ര്യത്തിന്റെ അമൃതവര്‍ഷവുമായി ബന്ധിപ്പിച്ചുള്ള സെമിനാറുകളും നടത്തും. ശ്രീകൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍ സംഘടിപ്പിക്കുക.
ആഗസ്റ്റ് 18 നാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. കുട്ടികളുടെ ആഘോഷ സമിതികള്‍ ഓരോ സ്ഥലത്തും ശോഭായാത്രയ്ക്ക് നേതൃത്വം നല്‍കും. ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതരത്തില്‍ കൂടുതല്‍ നിശ്ചലദൃശ്യങ്ങളും അലങ്കരിച്ച വാഹനങ്ങളില്‍ ഭജനസംഘങ്ങളും ശോഭായാത്രയില്് ഉറപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: