Categories: Astrology

വാരഫലം

ആഗസ്റ്റ് 14 മുതല്‍ 20 വരെ

Published by

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അവനവന്റെ ശ്രദ്ധക്കുറവുമൂലം സാമ്പത്തികനഷ്ടം സംഭവിക്കും. കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിവരും. ഭര്‍ത്താവുമൊത്ത്  പിണങ്ങി കഴിയേണ്ടിവരും. ശാരീരികാസ്വാസ്ഥ്യമുണ്ടാകും. ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാന്‍ സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും. വാക്ചാരതുര്യംകൊണ്ട് ആരെയും വശത്താക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. പുതിയ വീട്  നിര്‍മിക്കും. മന്ദീഭവിച്ചു കിടക്കുന്ന കാര്യങ്ങള്‍ സുഗമമാക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. സന്താനസൗഖ്യമുണ്ടാകും.  പൂര്‍വസുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുസമാഗമത്തില്‍ സന്തോഷം ഉണ്ടാകും. മേലധികാരികളില്‍നിന്ന് പ്രീതി ലഭിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. മനസ്സ് സദാസമയവും ചിന്തയിലായിരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

കുടുംബത്തില്‍ ധനാഗമവും ശത്രുവിഷയവുമുണ്ടാകും. വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഫലമാകും. കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാതെ കരുതുക. വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും. കര്‍മപരമായി അനുകൂലമല്ല.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. കിട്ടേണ്ട പണം ലഭിക്കാന്‍ കാലതാമസം നേരിടും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സുഹൃത്തുക്കളുമായി ഒത്തുചേരും. പതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്വന്തം ജനങ്ങളില്‍നിന്ന് അകന്നുജീവിക്കേണ്ടിവരും. വരവില്‍ കവിഞ്ഞ ചെലവ് വന്നുചേരും. ആമാശയരോഗമോ മൂത്രാശയ രോഗമോ വരാനിടയുണ്ട്. ഈശ്വര പ്രാര്‍ത്ഥനയില്‍ സദാ മുഴുകി ഇരിക്കേണ്ട കാലമാണ്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

മംഗളകാര്യങ്ങളില്‍ സംബന്ധിക്കും. ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. ശത്രുക്കളെ മിത്രങ്ങളായി മാറ്റും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ അസ്വസ്ഥതകളുണ്ടാകും. പുണ്യക്ഷേത്ര സന്ദര്‍ശനത്തിന് യോഗമുണ്ടാകും. മനഃസമാധാനത്തിനായി ദേവീഭജനം നടത്തുക. അവനവന്റെ ആരോഗ്യനില മോശമാകും. കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പകുതി വിജയമേ ഉണ്ടാകൂ. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. ജോലിയില്‍ പ്രമോഷനുണ്ടാകും. ശിവഭജനം നടത്തുന്നത് നന്നായിരിക്കും.  

പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

സഹോദരങ്ങളുമായി പിണങ്ങേണ്ടിവരും. യാത്രകള്‍ സഫലമാകില്ല. വിശ്വസിച്ചവരില്‍നിന്ന് വഞ്ചിതരാകും. ധനനഷ്ടം, മാനഹാനി എന്നിവയുണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനലാഭമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിദ്യാഭ്യാസ കാര്യത്തില്‍ ചില്ലറ തടസ്സങ്ങള്‍ വന്നുചേരും. സഹപാഠികളുമായി അഭിപ്രായഭിന്നതയുണ്ടാകും. എല്ലാ കാര്യങ്ങളിലും വിചാരിച്ച വേഗമുണ്ടാവില്ല. ദേഹാരിഷ്ടതകള്‍ കൂടും. ജോലിയില്‍ സസ്‌പെന്‍ഷന്‍ ആകാനിടയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. കുടുംബസമാധാനം കുറയും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കും. കമ്പ്യൂട്ടര്‍ പഠനത്തില്‍ പുരോഗതിയും അതുമായി ബന്ധപ്പെട്ട ജോലിയും ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology