Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അന്ന് ഞാന്‍ ഉയര്‍ത്തിയ ദേശീയ പതാക

1947 ആഗസ്റ്റ് 15ന് ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എനിക്കു പത്തുവയസ്സാണ്. ഞാനന്ന് സിഎംഎസ് കോളജ് ഹൈസ്‌കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുകയാണ്. അതായത് ഇന്നത്തെ അഞ്ചാം ക്ലാസില്‍. സര്‍ സിപിയുടെ ഭരണത്തിലാണ് അന്നു തിരുവിതാംകൂര്‍. തിരുനക്കര മൈതാനത്തിന്റെ തൊട്ടു കിഴക്കുഭാഗത്താണ് ഞങ്ങളുടെ തറവാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
in Varadyam

ജസ്റ്റിസ് കെ. ടി. തോമസ് (റിട്ട. സുപ്രീംകോടതി ജഡ്ജി)

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമാകുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ റിപ്പബ്ലിക്കായി. ഭരണഘടനയുടെ കീഴിലാണ് എല്ലാം. ആരാണ് ഭരണഘടന സൃഷ്ടിച്ചതെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നു. ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചിരിക്കുന്ന ഭരണഘടന.’- അതില്‍ അടിസ്ഥാനതത്വങ്ങളെല്ലാം പറയുന്നുണ്ട്. ജുഡീഷ്യറിയും ലെജിസ്ലേറ്റീവും മറ്റെല്ലാം ആ ഭരണഘടനക്കുള്ളിലാണ്. ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അത്ഭുതം ഇന്ത്യന്‍ ഭരണഘടനയാണ്. 1950 ജനുവരി 26 മുതല്‍  ഇന്ന് ഈ നിമിഷം വരെ നമ്മുടെ രാജ്യവും ജനാധിപത്യവും കുഴപ്പമൊന്നുമില്ലാതെ സഞ്ചരിച്ചത്, ഇനിയും സഞ്ചരിക്കുന്നത് അതിന്റെ കരുത്തിലാണ്. ഇതാണ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകത.  

1947 ആഗസ്റ്റ് 15ന് ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എനിക്കു പത്തുവയസ്സാണ്. ഞാനന്ന് സിഎംഎസ് കോളജ് ഹൈസ്‌കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുകയാണ്. അതായത് ഇന്നത്തെ അഞ്ചാം ക്ലാസില്‍. സര്‍ സിപിയുടെ ഭരണത്തിലാണ് അന്നു തിരുവിതാംകൂര്‍. തിരുനക്കര മൈതാനത്തിന്റെ തൊട്ടു കിഴക്കുഭാഗത്താണ് ഞങ്ങളുടെ തറവാട്. പുരയിടത്തിനു ചുറ്റും കടമുറികളൊക്കെയുണ്ട്. ഇന്നത്തെപ്പോലെയല്ല അന്നു റോഡ്. കാളവണ്ടികളൊക്കെയേ അതുവഴി പോകാറുള്ളൂ. വല്ലപ്പോഴും ഒരു ബസോ കാറോ പോകും. പണ്ട് ആഴ്ചച്ചന്തയ്‌ക്കെത്തിയിരുന്ന കാളവണ്ടികള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലം പില്‍ക്കാലത്ത് മൈതാനമായി മാറിയതാണ്. എന്റെ ഓര്‍മ തുടങ്ങുന്ന കാലം തൊട്ട് അത് തിരുനക്കര മൈതാനമാണ്. അതിനു നാലുചുറ്റും കമ്പിയഴികള്‍ നാട്ടിയിട്ടുണ്ട്. അതിനുമപ്പുറത്ത് ഇന്ന് ജോസ്‌കോ ജ്വല്ലേഴ്‌സ് ഇരിക്കുന്ന സ്ഥലത്താണ് അന്നത്തെ പോലീസ് സ്‌റ്റേഷന്‍.  

സ്വാതന്ത്ര്യം കിട്ടിയ ദിവസം അതിരാവിലെ ഉണര്‍ന്നപ്പോള്‍ത്തന്നെ തിരുനക്കര മൈതാനത്ത് പ്രധാനപ്പെട്ട എന്തെങ്കിലും നടക്കുമെന്ന് എനിക്കു തോന്നി. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതിനുള്ള ഒരുക്കവും നടന്നുകാണുമല്ലോ. അതൊന്നറിയാമെന്നു കരുതി ഞാന്‍ മൈതാനത്തേക്കു നടന്നു. റോഡ് മുറിച്ചുകടന്ന് കമ്പിയഴികള്‍ക്കിടയിലൂടെ മൈതാനത്തെത്തി. ഏഴുമണിയായിട്ടുണ്ടാവും. മൈതാനത്ത് ആുരമില്ല. അതിന്റെ ഒത്തനടുക്ക് വലിയൊരു കമുക് കൊടിമരമായി നാട്ടിയിട്ടുണ്ട്. അതിന്റെ മുകളില്‍ ഒരു ത്രിവര്‍ണ്ണ പതാക മടക്കി കെട്ടിവച്ചിരിക്കുന്നു. എനിക്കു കൗതുകമായി. അന്നുവരെ ഞാന്‍ കണ്ടിട്ടുള്ളത് പതാക താഴെനിന്ന് ചരടില്‍കെട്ടി വലിച്ചുയര്‍ത്തുന്നതാണ്. ഇവിടെ പക്ഷേ ഉയര്‍ത്തിവച്ചിരിക്കുന്നു. അതും മടക്കിക്കെട്ടി. അതിന്റെ ചരട് താഴേക്ക് നീണ്ടുകിടക്കുന്നുമുണ്ട്. കുസൃതി കൊണ്ടോ ആകാംഷ കൊണ്ടോ, ഞാനാ ചരടില്‍ പിടിച്ചു പതിയെ വലിച്ചു നോക്കി. പെട്ടെന്നു പതാക കെട്ടഴിഞ്ഞു വിടര്‍ന്നു. അതിനുള്ളില്‍ നിന്ന് പൂക്കള്‍ താഴേക്കു ചിതറിവീണു. പതാക കാറ്റില്‍ പറക്കുകയാണ്. ചെയ്തതു മണ്ടത്തരമായെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അപ്പുറത്ത് പോലീസ് സ്‌റ്റേഷനിലിരുന്ന ഒരു പോലീസുകാരന്‍ ഇതു കണ്ടു. ‘ഡാ’ എന്നൊരലര്‍ച്ചയും. ഭയന്നുപോയ ഞാന്‍ ഒരൊറ്റയോട്ടം. ഓടി വീട്ടിലെത്തി മുറിക്കകത്തു കയറി ഒളിച്ചു. എന്തായാലും പോലീസുകാരന്‍ പിന്നാലെ വന്നില്ല.  

എട്ടുമണിക്ക് പതാകയുയര്‍ത്താന്‍ മൈതാനത്തെത്തിയ ആളുകള്‍ നോക്കുമ്പോള്‍ കൊടിമരത്തിനു മുകളില്‍ പതാക വിടര്‍ന്നു പറക്കുകയാണ്. ആരാണ് ഉയര്‍ത്തിയതെന്ന് ചര്‍ച്ചയായി. ഞാനപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പതിയ ആളുകള്‍ക്കിടയിലൂടെ അവിടെച്ചെന്നു. ഞാനാണ് ഉയര്‍ത്തിയതെന്ന് ആര്‍ക്കുമറിയില്ലല്ലോ. അടുത്ത നടപടിയെപ്പറ്റിയാണ് ചര്‍ച്ച. എന്റെയോര്‍മ ശരിയാണെങ്കില്‍ സി. കെ. മാണി എന്നൊരാളാണ് പതാകയുയര്‍ത്തലിന്റെ നേതാവ്. അദ്ദേഹവും മറ്റു നേതാക്കളുമായി കൂടിയാലോചിച്ചു. ആരെയെങ്കിലും കയറ്റി പതാക അഴിക്കാനൊന്നും ഇനി പറ്റില്ലല്ലോ. അതുകൊണ്ട് പതാക ഉയര്‍ത്തിയതായി അവര്‍ പ്രഖ്യാപിച്ചു. അവരെല്ലാം കോണ്‍ഗ്രസുകാരാണ്. ഖദര്‍ധാരികള്‍. അവര്‍ വന്ദേമാതരം പാടി പതാകയെ വന്ദിച്ചു. പിന്നെ മധുരപലഹാരം വിതരണം ചെയ്തു പിരിഞ്ഞു. അതോടെ രാവിലത്തെ പരിപാടി കഴിഞ്ഞു. എന്റെ പേടിയും പോയി.  

Tags: പതാക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Main Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പദ്ധതികള്‍ പാതിവഴിയില്‍; ആനുകൂല്യത്തിന് ചെങ്കൊടി പിടിക്കണം

India

ഇന്ത്യൻ പ്രധാനമന്ത്രി മോദിയ്‌ക്ക് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്‍ററിൽ ഭാരതത്തിന്റെ ദേശീയപതാക തെളിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.