അഭേദാമൃതാനന്ദ പുരി
ആര്‍ഷഭാരത സംസ്കാരത്തെ
അറിഞ്ഞതുള്ക്കൊണ്ടുണരേണം
ആത്മജ്ഞാനികളാണവര് നമ്മുടെ
ആര്‍ഷഭാരത ഗുരുഭൂതര് (2)
വേദങ്ങളുമിതിഹാസങ്ങളുമായ്
വേണ്ടുവോളം ഗ്രന്ഥങ്ങള്‍
വേദാന്തത്തിന് സാരമതൊന്നാല്
വിവേകിയാകൂ വിജയിക്കൂ (2)
ഈശ്വര സൃഷ്ടിയിതെല്ലാം തന്നെ
ഈശ്വരഭിന്നമതല്ലെന്നാ-
പരമാര്‍ത്ഥത്തെ അറിഞ്ഞീടേണം
പരമശാന്തി വരിച്ചീടാന് (2)
ആദരവാര്ക്കും നല്കീടേണം
അമ്മയതാര്ക്കും ആദ്യഗുരു
അച്ഛനുമദ്ധ്യാപകനും പിന്നെ
അറിവുള്ളോരും അതിനര്‍ഹര്‍ (2)
ഭാരത മണ്ണിന് സ്വാതന്ത്ര്യത്തിനു
ഭീതിവെടിഞ്ഞുയിര് നല്കിയോരെ
ഭാരതാംബതന് കാവല്ക്കാര്ക്കായ്
ഭക്ത്യാ വന്ദനമര്പ്പിയ്ക്കാം (2)
നദികളതെല്ലാം പുണ്യഗംഗപോല്
നമുക്കു ശുദ്ധിവരുത്തീടാം
കാവും, കുളവും, മാമരങ്ങളും
കാത്തു കൊള്ളാം നന്നായി (2)
നരനെ നാരായണനായ് കണ്ടു
നന്മകള് ചെയ്യാം ആദരവാല്‍
നമ്മുടെ വീടും പരിസരവും നാം
നിത്യം നിര്മ്മലമാക്കീടാം (2)
ജഗദീശ്വരിയുടെ പൊന്നോമനകള്‍
ജീവിക്കേണ്ടവര്‍ ഒരുമയതില്
സേവനപാതയിലൊന്നിച്ചീടാം
സ്വര്‍ഗ്ഗം തീര്‍ക്കാം ഇന്നിവിടെ (2)
പ്രതികരിക്കാൻ ഇവിടെ എഴുതുക: