കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷം തികയാറാവുന്ന വേളയില്‍ ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് നേരെ വെടിവെപ്പ് നടത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ തീവ്രവാദികള്‍ ആകാശത്ത് വെടിവെയ് പ് നടത്തിയതോടെത്തന്നെ സ്ത്രീകള്‍ ചിതറിയോടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ജോലി ചെയ്യാനുള്ള അവകാശം, പഠിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം വേണ്ടിയാണ് സ്ത്രീകള്‍ ശനിയാഴ്ച പ്രകടനം നടത്തിയത്. താലിബാന്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രകടനം. അധികാരം എറെടുത്ത ശേഷം താലിബാന്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും ഉള്ള സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.
താലിബാന്‍ സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തൊക്കെ അവകാശങ്ങളാണ് ഉള്ളതെന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരത്തെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം വെട്ടിച്ചുരുക്കിയിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണ് ഭരിക്കുകയെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒടുവില്‍ ഏകാധിപത്യഭരണം തന്നെയാണ് ലോകം കണ്ടത്. ഹൈസ്കൂള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക് പഠിപ്പ് വിലക്കിയരുന്നു. പുരുഷന്റെ മേല്‍നോട്ടത്തിലല്ലാതെ സ്ത്രീകള്‍ വീട് വിട്ടിറങ്ങരുതെന്നും താലിബാന്‍ ശാസന നല്‍കിയിരുന്നു.
ഏറ്റവുമൊടുവില്‍ ഹെറാത്ത് പ്രവിശ്യയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിട്ടിരുന്നു. ഹെറാത്തിലെ റസ്റ്റൊറന്‍റുകളില്‍ ഫാമിലിക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങളും വിലക്കി. സാബുല്‍ എന്ന പ്രദേശത്ത് കല്യാണപ്പാര്‍ട്ടികള്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടെന്നും വിലക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന ഹെറാത്ത് പ്രവിശ്യിലെ അസില മിസ്ബ പറയുന്നു: “അധികാരത്തില്‍ എത്തിയ ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുകയല്ലാതെ താലിബാന് മറ്റൊന്നും ചെയ്യാനില്ല. അവര്‍ ഞങ്ങള്‍ എല്ലാ സ്ത്രീകളെയും വീട്ടില്‍ തടവിലാക്കി”.
പുറത്ത് റസ്റ്റൊറന്‍റില്‍ വീട്ടുകാരുമൊത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതാണ് ഞാന്‍. താലിബാന്‍ ഭരണത്തിന് ശേഷം എനിക്ക് വീട്ടുകാരുമൊത്ത് ഒരു നിമിഷം പോലും ചെലവഴിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: