ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭാരതീയ കിസാന്‍ മഞ്ചിന്റെ ദേശീയ പ്രസിഡന്റ് ദേവേന്ദ്ര തിവാരിക്കാണ് ഈ വധഭീഷണിക്കത്ത് എത്തിയത്. മുഹമ്മദ് അജ്മല്‍ എന്ന വ്യക്തിയാണ് വധഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. കൊലചെയ്തു കഴിഞ്ഞ ഹിന്ദു സംഘടനാ നേതാക്കളായ കമലേഷ് തിവാരി, രഞ്ജിത് ബച്ചന് എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥിനെയും ദേവേന്ദ്ര തിവാരിയെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം.
യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് തിവാരിയെപ്പോലുള്ളവര് ഗോ രക്ഷ (പശുസംരക്ഷണം), ഗോശാല (പശുത്തൊഴുത്ത് നിര്‍മ്മാണം) എന്നീ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കത്തില്‍ പറയുന്നു.
” യോഗി ആദിത്യനാഥിന് ശക്തമായ സുരക്ഷാ കവചമുണ്ട്. അല്ലെങ്കില്‍ അദ്ദേഹം വളരെ നേരത്തേ പൊട്ടിത്തെറിക്കേണ്ടതായിരുന്നു. താങ്കള്‍ ശൈലി മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജീവന് നഷ്ടമാകും. കമലേഷ് തിവാരി, രഞ്ജിത് ബച്ചന് (ഇരുവരും കൊല ചെയ്യപ്പെട്ട ഹിന്ദു നേതാക്കളാണ്) എന്നിവരുടെ ഉദാഹരണം ഓര്‍മ്മയുണ്ടോ? ഇവര്‍ രണ്ടുപേരും ലഖ്നോവില്‍ നിന്നും ഉള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. രീതികള്‍ മെച്ചപ്പെടുത്തിക്കോളൂ…അല്ലെങ്കില്‍ താങ്കളും അവരോടൊപ്പം ചേരും…”- ഭീഷണി തുടരുന്നു.
കമലേഷ് തിവാരി എന്ന ഹിന്ദു സമാജ് പാര്‍ട്ടി നേതാവിനെ 2019 ഒക്ടോബര്‍ 18നാണ് കുത്തിക്കൊലപ്പെടുത്തിയത്. വിശ്വഹിന്ദു മഹാസഭ സ്ഥാപകന്‍ രഞ്ജിത് ബച്ചനെ പ്രഭാതനടത്തത്തിനിടയില്‍ ലഖ്നോവിലെ ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കെട്ടിടസമുച്ചയത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ വെച്ചാണ് വെടിവെച്ച് കൊന്നത്.
വധഭീഷണിക്കത്തില്‍ കൊല ചെയ്യപ്പെട്ട രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ക്ക് ഒപ്പം യോഗി ആദിത്യനാഥിന്റെയും ദേവേന്ദ്രതിവാരിയുടെയും ഫോട്ടോകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ കൊന്ന് കഴിഞ്ഞു എന്നര്‍ത്ഥത്തില്‍ രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ ടിക് ചെയ്തിട്ടുണ്ട്. പിന്നാലെ ദേവേന്ദ്രയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളില്‍ പേന കൊണ്ട് എക്സ് മാര്‍ക് വരച്ചിട്ടുണ്ട്. “കമലേഷ് തിവാരിയ്ക്കും രഞ്ജിത് ബച്ചനും ശേഷം യോഗിയുടെയും ദേവേന്ദ്ര തിവാരിയുടെയും ഊഴമാണ്”- കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: