തിരുവനന്തപുരം : കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രസ്താവന നടത്തിയത് വിവാദമായതോടെ പ്രതികരണവുമായി കെ.ടി. ജലീല്‍ എംഎല്‍എ. ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നും ജലീല്‍ വീണ്ടും ഫേ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
പാക്അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ.ടി.ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യന്‍ അധീന കശ്മീരിനെന്നും കൂടി ജലീല്‍ പ്രസ്താവന നടത്തിയിരുന്നു. പാക്കിസ്ഥാനും പാക് അനുകൂലികളുമാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്.
അതുകൊണ്ടുതന്നെ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമാവുകയും സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ബിജെപി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് എംഎല്‍എ വീണ്ടും വിശദീകരണവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: