തിരുവനന്തപുരം: വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച് സിപിമ്മും സിപിഐയും. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് എതിര്‍പ്പ് ഉന്നയിച്ചത്.
വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും തടയുന്നതിനാണ് ആധാര്‍ ലിങ്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്. സിപിഎമ്മിന്റെ പ്രതിനിധിയായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പങ്കെടുത്തത്. വോട്ടര്‍പട്ടികയും ആധാറും ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് കടകംപള്ളി സുരേന്ദ്രനും സിപിഐ പ്രതിനിധിയും ആവര്‍ത്തിച്ചു.
ഇവരുടെ അഭിപ്രായം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം. ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയവര്‍ ആധാര്ലിങ്കിങ്ങിനെ അനുകൂലിച്ചു. ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍മാര്‍ നല്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: