തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ഏകോപിപ്പിക്കുന്നതില്‍ വിവിധ വകുപ്പ് മേധാവികളുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിരുന്നു. ശസ്ത്രക്രിയാ നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന കോര്‍ഡിനേറ്റേഴ്സ് സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നെഫ്രോളജി, യൂറോളജി വകുപ്പുകളുടെ തേൃത്വത്തിലാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നിര്‍വഹിച്ചത്. എന്നാല്‍ ഇരു വകുപ്പുകളുടേയും മേധാവിമാര്‍ തങ്ങളുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ല. ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട.
കൂടാതെ അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതും കൃത്യമായി അല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയതിലും പുതുക്കയതിലും അധികൃതര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാന്‍ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ വൃക്ക കൃത്യമായി സ്വീകരിച്ച ശേഷം നടപടിക്രമങ്ങള്‍ സുഗമമാക്കിയിരുന്നുല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോപിതര്‍ക്കെതിരെ നടപടി സ്വീകരിക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികള്‍ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: