കൊളംബോ: രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ. ശ്രീലങ്കന്‍ തീരത്തേയ്ക്ക് എത്തേണ്ടിയിരുന്ന ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ആണ് അനുമതി ലഭിക്കാതിരുന്നത്.
ഹംമ്പന്‍തോട്ട തുറമുഖത്തേയ്ക്ക് വ്യാഴാഴ്ച എത്തേണ്ടിയിരുന്നതാണ് കപ്പല്‍. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകള്‍ കപ്പലിന് ചോര്‍ത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. എതിര്‍പ്പിനെ തുടര്‍ന്ന് കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ശ്രീലങ്കയും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: