യുണൈറ്റഡ് നേഷന്‍സ് : പാക് ഭീകരന് അബ്ദുള്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ചൈന. അന്താരാഷ്ട്ര ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ നേതാക്കളില്‍ ഒരാളാണ് അസ്ഹര്‍. ഇയാള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശ പരിഗണിക്കവേ ചൈന ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു.
ജയ്ഷ ഇ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാന റാഞ്ചലിന്റെ സൂത്രധാരന്മാരില് ഒരാളാണ് ഇയാള്‍. ഇന്ത്യയും അമേരിക്കയുമാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ യുഎന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നാവശ്യപ്പെട്ട് ചൈന രംഗത്ത് എത്തുകയായിരുന്നു. ഇതോടെ ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു. യുഎന്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ പ്രമേയങ്ങള്‍ക്ക് അംഗീകാരം ലഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: