ന്യൂദല്‍ഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ (യു യു ലളിത്) സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന ഉത്തരവിറക്കി. രാജ്യത്തെ 49ാമത് ചീഫ് ജസ്റ്റിസാണ് ലളിത്.
പുതിയ ചീഫ് ജസ്റ്റിസായി ലളിത് ഈമാസം 27ന് ചുമതലയേല്‍ക്കും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് യു യു ലളിതിനെ പദവിയിലേക്ക് നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് യു യു ലളിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: