കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ ഹണ്ടര്‍ 350 വിപണിയില്‍. ഉപഭോക്താകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് മോട്ടോര്‍സൈക്കിളുകള്‍ നല്‍കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പുതിയ മോഡല്‍. ആഗോളതലത്തില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ ബുക്കിങ്ങുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു.
റെട്രോ ഹണ്ടര്‍, മെട്രോ ഹണ്ടര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടര്‍ 17 ഇഞ്ച് സ്പോക്ക് വീലുകള്‍, 300 എംഎം ഫ്രണ്ട് ഡിസ്ക് ബ്രെക്ക്, 6 ഇഞ്ച് റിയര്‍ ഡ്രം ബ്രെക്ക് , റെട്രോ സ്റ്റൈലില്‍ ഉള്ള ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടെ എത്തുമ്പോള്‍, പുതുയുഗ സൗകര്യങ്ങള്‍ വിളിച്ചോതിയാണ് മെട്രോ ഹണ്ടര്‍ വരുന്നത്. കാസ്റ്റ് അലോയ് വീലുകള്‍, വിശാലമായ ട്യൂബ് ലെസ്സ് ടയറുകള്‍, വൃത്താകൃതിയിലുള്ള പിന്‍ഭാഗ ലൈറ്റുകള്‍ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു.
മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകള്‍ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്ക്ക് ബ്രേക്ക്, 270 എംഎം റിയര്‍ ഡിസ്ക്ക് ബ്രേക്ക്, ഡ്യൂവല്‍ ചാനല്‍ എബിഎസ്, എല്‍ ഇ ഡി ടെയില്‍ ലാംപ്, മുന്‍ നിര ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രുമെന്റ്റ് ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ക്കൊപ്പം ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും ഒരുക്കും. സ്ക്രാം 311, മീറ്റിയര്‍ 350 എന്നിവയില്‍ കണ്ടുവരുന്ന സ്വിച്ച് ഗിയറും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉഭോക്തകള്ക്കായി കമ്പനി ലഭ്യമാക്കും. എയര്ഓയില് കൂളിംഗ്, സിംഗിള്‍ സിലിണ്ടര്‍, ലോംഗ്സ്ട്രോക്ക് യൂണിറ്റ് എഞ്ചിനും ആയിരിക്കും ഹണ്ടര്‍ 350യുടെത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സോടുകൂടിയ ഹണ്ടര്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് 2,055 എംഎം നീളവും 800 എംഎം വീതിയും 1,055 എംഎം ഉയരവുമാണ്. പുതിയ മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ് 1,370 മില്ലീമീറ്ററാണ്, ഇത് ക്ലാസിക് 350നേക്കാളും മീറ്റിയര്‍ 350നേക്കാളും ചെറുതാണ്.
ഒട്ടനവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഹണ്ടര്‍ 350. വലിയ നഗരങ്ങള്ക്കായിയുള്ള വാഹനമായാണ് ഇതിനെ കാണേണ്ടത്. ഭാരക്കുറവും, മികച്ച നിര്‍മ്മാണ ശൈലിയും, ചെറിയ വീല്‍ ബേസും ഒക്കെത്തന്നെ നഗര പാതകളിലെ റൈഡിന് ഹണ്ടര്‍ 350യെ കൂടുതല്‍ സജ്ജമാക്കുന്നുവെന്ന് റോയല്‍ എന്‍ഫീല്‍ഡ് സീഇഒ ബി. ഗോവിന്ദരാജന്‍ അഭിപ്രായപ്പെട്ടു. 1,49,900 രൂപ (എക്സ് ഷോറൂം ചെന്നൈ) ആണ് വില. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ royalenfield.com എന്ന വെബ്സൈറ്റിലോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: