പോത്തുണ്ടി: നെല്ലിയാമ്പതിയുടെ പ്രവേശനകവാടമായ പോത്തുണ്ടിയില്‍ ആധുനികരീതിയിലുള്ള ചെക്‌പോസ്റ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയായ ചെക്പോസ്റ്റില്‍ 24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭ്യമാകും. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.
വനം,എക്‌സൈസ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംയോജിത ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുക. പോത്തുണ്ടിയില്‍ നിലവിലുണ്ടായിരുന്ന ചെറിയ കെട്ടിടത്തിന് മുന്‍വശത്തായാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നത്. നിരീക്ഷണ ക്യാമറകള്‍, വനശ്രീ ഇക്കോഷോപ്പ്, വിവരവിജ്ഞാനകേന്ദ്രം, ജീവനക്കാര്‍ക്ക് താമസസൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പണിയും പൂര്‍ത്തിയായെങ്കിലും ഇതിന്റെ ഉദ്ഘാടനം വൈകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
സംസ്ഥാനത്ത് ഇത്തരത്തില്‍ 30 ഓളം ചെക്പോസ്റ്റുകളാണ് നിര്‍മിക്കുന്നത്. ഇവയുടെയെല്ലാം പണി പൂര്‍ത്തിയായ ശേഷം ഒന്നിച്ച് ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. പണി പൂര്‍ത്തിയായ സ്ഥിതിക്ക് പോത്തുണ്ടിയിലെ സംയോജിത ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: