Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് കുളച്ചല്‍ വിജയദിനം; സമഗ്രവിജയത്തിന്റെ വീരചരിത്രം

ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം ചൂടിയ കുളച്ചല്‍ യുദ്ധം അത്തരത്തില്‍ സമ്പൂര്‍ണവിജയം നേടിയ ഒന്നായിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 10, 2022, 10:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗോപന്‍ ചുള്ളാളം

വെറും പതിനൊന്ന് ദിവസം… ഭാരതത്തെ കീഴടക്കാനെത്തിയ ഡച്ച് നാവികശക്തിയെ കടലില്‍ മുക്കിത്താഴ്‌ത്താന്‍ അത് മതിയായിരുന്നു തിരുവിതാംകൂറിന്. കൂറ്റന്‍ കപ്പലുകള്‍ക്കെതിരെ മീന്‍പിടുത്ത വള്ളങ്ങള്‍…. ചാരന്മാരായും സൈനികരായും മത്സ്യത്തൊഴിലാളികളും നാട്ടുകാരും… തന്ത്രം മെനഞ്ഞ് മുന്നില്‍ നില്‍ക്കാന്‍ തിരുവിതാംകൂറിന്റെ ചാണക്യന്‍ രാമയ്യന്‍ ദളവ, പട നയിക്കാന്‍ തിരുവട്ടാര്‍ ആദികേശവ പെരുമാളിന്റെ തിരുസവിധത്തില്‍ പൂജിച്ച ഉടവാളുമായ സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ്മ…. ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം ചൂടിയ കുളച്ചല്‍ യുദ്ധം അത്തരത്തില്‍ സമ്പൂര്‍ണവിജയം നേടിയ ഒന്നായിരുന്നു.

1741 ജൂലൈ 31 മുതല്‍ ആഗസ്ത് 10 വരെയാണ് യുദ്ധം നടന്നത്. ഇന്ന് ആ യുദ്ധവിജയത്തിന്റെ വാര്‍ഷികമാണ്. 1739 ന്റെ അവസാനത്തില്‍ ഡച്ചുകാര്‍, തിരുവിതാംകൂറിനെതിരെ തുടങ്ങിവച്ച ആക്രമണങ്ങളുടെ അവസാനമായിരുന്നു കുളച്ചലിലെ പോരാട്ടം. ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലേക്ക് ഡച്ച്പട മുന്നേറി. സിലോണില്‍ നിന്നും ജക്കാര്‍ത്തയില്‍ നിന്നും കൂടുതല്‍ നാവികപ്പടയെ അണിനിരത്തി പത്മനാഭപുരം പിടിച്ചെടുക്കാനായിരുന്നു നീക്കം. ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന അവര്‍ നാടെല്ലാം കൊള്ളയടിച്ചു. കുളച്ചലിനും കോട്ടാറിനും ഇടയ്‌ക്കുള്ള പ്രദേശം മുഴുവന്‍ ഡച്ചു നിയന്ത്രണത്തിലായി. അവിടെ അവര്‍ കച്ചവടം തുടങ്ങി. ഇത്രയുമായപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രത്യാക്രമണത്തിന് സജ്ജനായി.  രാമയ്യന്‍ ദളവയോട് കുളച്ചലിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു.

പ്രകൃതിയും കാലാവസ്ഥയും അനുകൂലമാകുംവരെ മാര്‍ത്താണ്ഡവര്‍മ്മ കാത്തിരുന്നു. വര്‍ഷകാലത്ത് അറബിക്കടല്‍ പ്രക്ഷുബ്ധമാകുന്നതോടെ ഡച്ചുകാരുടെ നാവികപ്പടയ്‌ക്ക് കാലിടറുമെന്ന് അദ്ദേഹം മനസിലാക്കി. ജൂലൈ 31 ന് തിരുവിതാംകൂര്‍ പ്രത്യാക്രമണം ആരംഭിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സിലോണ്‍, ഇന്തോനേഷ്യാ എന്നിവിടങ്ങളിലുള്ള ഡച്ച് സൈനിക താവളങ്ങളില്‍ നിന്ന് അവര്‍ക്ക് യാതൊരുസഹായവും ലഭിക്കാതെ വന്നു. തിരുവിതാംകൂറിന്റെ പീരങ്കി ആക്രമണത്തില്‍ ഡച്ചുകാരുടെ വെടിമരുന്നുശാലകള്‍ക്ക് തീപിടിക്കുക കൂടി ചെയ്തതോടെ ഡച്ച് കീഴടങ്ങല്‍ സമ്പൂര്‍ണമായി.

ഭാരതത്തിലാകമാനം അധിനിവേശം ഉറപ്പിക്കാനുള്ള ഡച്ചുകാരുടെ നീക്കം ഇതോടെ തകര്‍ന്നടിയുകയായിരുന്നു. ഡച്ച് കപ്പിത്താനായ ഡിലനോയ് ഉള്‍പ്പെടെ നിരവധി സൈനികര്‍ പിടിയിലായി. ഡിലനോയിയെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ നാവികമേധാവിയായ ‘വലിയകപ്പിത്താന്‍’ സ്ഥാനത്ത് നിയമിച്ചു. തിരുത്ത് ഇന്നലെ ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ച ‘സമരക്കരുത്തായി കീഴരിയൂര്‍ ബോംബ് സ്‌ഫോടനം’ എന്ന റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത ടി.പി. കുഞ്ഞിരാമക്കിടാവിന്റെ ചിത്രത്തിന് കുനിയില്‍ കുഞ്ഞിരാമന്‍ എന്ന് തെറ്റായി അടിക്കുറിപ്പ് നല്‍കിയതില്‍ ഖേദിക്കുന്നു

Tags: ആസാദി ക അമൃത് മഹോത്സവ്Victory
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; അസമിൽ ശക്തമായ പ്രതിപക്ഷമില്ല , കോൺഗ്രസ് തകർന്നടിഞ്ഞു : ബിജെപിയുടെ വിജയം ഉറപ്പെന്ന് പാർട്ടി നേതാക്കൾ

India

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിയാനയിൽ ബിജെപിക്ക് മിന്നും വിജയം, പത്തിൽ ഒമ്പതിടത്തും കാവി കൊടി പാറിച്ച് ബിജെപി

India

ബിജെപിയുടെ വിജയം അംഗീകരിച്ച് പ്രിയങ്ക വാദ്ര , ദൽഹി കീഴടക്കിയവരെ അഭിനന്ദിക്കുന്നു : ഇത് ജനങ്ങൾ ആഗ്രഹിച്ച മാറ്റമെന്ന് വയനാട് എംപി

India

മഹാരാഷ്‌ട്രയിലെ ബിജെപി വിജയം, ആർഎസ്എസിനെ പ്രശംസിച്ച് ശരദ് പവാർ

Kerala

പന്തളം നഗരസഭ ബിജെപിക്ക് തന്നെ : എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ഇത് മറുപടി

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലനട തുറക്കുന്നു, നിര്‍മാണം പൂര്‍ത്തീകരിച്ച നവഗ്രഹ ശ്രീകോവിലില്‍

ശബരിമല നട തുറന്നു; നവഗ്രഹ പ്രതിഷ്ഠ നാളെ

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies