കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ച് എന്‍എസ്എസ്സിന്റെ എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും കരയോഗമന്ദിരങ്ങളിലും പ്രവര്‍ത്തകരുടെ ഭവനങ്ങളിലും ആഗസ്ത് 13, 14, 15 തീയതികളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു.
ദേശീയ പതാക സൂര്യോദയത്തിനുശേഷം മാത്രം ഉയര്‍ത്തുകയും സൂര്യാസ്തമയത്തിനു മുമ്പ് താഴ്ത്തുകയും വേണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയതിനാല്‍, പതാക ഉയര്‍ത്തിയ നിലയില്‍ത്തന്നെ രാത്രിയും നിലനിര്‍ത്താവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള അംഗീകൃതപതാകകള് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: