പറ്റ്ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി(യു)വും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്ജെഡിയും ചേര്‍ന്നുള്ള മഹാസഖ്യം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ യാദവും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസും ഈ മന്ത്രിസഭയില്‍ ചേരും. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന്‍ എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരികയാണ്.
ജനങ്ങളുടെ വിധിയെ അപമാനിക്കുകയാണ് നിതീഷ് കുമാര്‍ ചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി. നേരത്തെ ബീഹാറില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എല്‍ജെപി (രാംവിലാസ് പസ്വാന്‍) നേതാവ് ചിരാഗ് പസ്വാന്‍ ബീഹാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
ബിജെപിയുമായുള്ള സഖ്യം വേര്‍പ്പെടുത്തി ചൊവ്വാഴ്ച നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് അദ്ദേഹം ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ പോയി റബ്രി ദേവിയും മകന്‍ തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് പുതിയ സഖ്യം രൂപീകരിച്ചുവെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും നിതീഷ് കുമാറും തേജസ്വി യാദവും ചേര്‍ന്നുള്ള മഹാസഖ്യം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: