തിരുവനന്തപുരം: ദേശീയപാതാ പരിപാലനത്തില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റോഡില്‍ കുഴികളുണ്ടാകരുത് എന്നതില്‍ സംശയമില്ല. വീഴ്ചകള്‍ പരിശോധികപ്പെടേണ്ടത് തന്നെയാണ്. കുഴികളെ കേന്ദ്രത്തിന്റേതെന്നും കേരളത്തിന്റേതെന്നും വേര്‍തിരിക്കുന്ന സംസ്ഥാനമന്ത്രിയുടെ വിചിത്ര നിലപാട് തനിക്കില്ല.
വളരെ കാര്യക്ഷമതയോടെ വകുപ്പ് കൈകാര്യം ചെയ്യുന്നയാളാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി .സംസ്ഥാനത്തോട് നല്ല പരിഗണന കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവര്‍ പലവട്ടം പറഞ്ഞതാണ്. അപ്പോള്‍ പിന്നെ വിവാദം വരുമ്പോള്‍ മാത്രം അവഗണനയും വിവേചനവും എടുത്തിടുന്നത് രാഷ്‌ട്രീയമാണ്. ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കുമെന്നും സ്വന്തം വകുപ്പല്ലാത്തതിനാല്‍ ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് പറയാമെന്നും വി. മുരളീധരന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: