കോഴിക്കോട്: 2023 ജൂലൈയില്‍ ഹ്യുസ്റ്റണില്‍ നടക്കുന്ന മന്ത്രയുടെ വിശ്വഹിന്ദു സമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പങ്കെടുക്കും. മന്ത്ര ട്രസ്റ്റീ വൈസ് ചെയര്‍ മധു പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹനന് എന്നിവര്‍ കൊളത്തൂര്‍ ആശ്രമത്തിലെത്തി അദ്ദേഹത്തെ ക്ഷണിച്ചു.
ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതിവിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: