തൃശൂര്‍ : കുന്നംകുളത്ത് നാല് വയസുകാരന് രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. തുവനുരിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. തെങ്ങിന്റെ മടല് ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് രണ്ടാനച്ഛനായ പ്രസാദ് അടിച്ചതെന്നാണ് അമ്മ മൊഴി നല്‍കിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് എടുക്കാന്‍ ശിശുക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: