തൊടുപുഴ: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ തുറന്ന അഞ്ചു ഷട്ടറുകളിലൂടെ കളയുന്ന വെള്ളം സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്ററാണ്. ഒരു ദിവസം സെക്കന്റില്‍ 3 ലക്ഷം ലിറ്റര്‍ വീതം വെള്ളം തുറന്ന് വിട്ടാല്‍ നഷ്ടമാകുന്ന വെള്ളമുപയോഗിച്ച് മൂലമറ്റം നിലയത്തില്‍ പൂര്‍ണ്ണതോതില്‍ രണ്ട് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാം എന്നാണ് കണക്ക്.
മുല്ലപ്പെരിയാറില്‍ രാവിലെ 7.30ന് ആണ് ഷട്ടറുകള്‍ ആദ്യം ഉയര്‍ത്തിയത്. സെക്കന്റില്‍ 3638 ഘനമീറ്ററായിരുന്നത് ഇതോടെ 4957 ആയി കൂടി. ജലനിരപ്പ് ഈ സമയം 138.95 അടി പിന്നിട്ടിരുന്നു. ഉച്ചയ്ക്ക് 2ന് 6042 ആയും വൈകിട്ട് 5ന് 7130 ഘനമീറ്ററായും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ കൂട്ടി. 10 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നിരിക്കുന്നത്. എന്നാല്‍ ജലനിരപ്പ് ഉയര്‍ച്ച 139.45 അടി പിന്നിട്ടു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ് സെക്കന്റില്‍ 11,000 ഘനയടിയാണ്.
കക്കി- ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറന്ന് രണ്ട് മണിക്കൂറിന് ശേഷം വെള്ളം പമ്പ -ത്രിവേണിയിലെത്തി. വൈകിട്ട് ആറുമണിയോടെ റാന്നിയിലും. പമ്പയുടെ തീരങ്ങളില്‍ ഉളളവര്‍ക്ക് നേരത്തെ തന്നെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: