ചെന്നൈ: 16 വയസ്സുകാരുടെ ഇന്ത്യാ ബി ടീം 44ാം ചെസ് ഒളിമ്പ്യാഡില്‍ ഒമ്പതാം റൗണ്ടില്‍ വിജയം കുറിച്ചത് പ്രഗ്നാനന്ദയുടെ അപാരഫോമില്‍. ഞായറാഴ്ച അസര്‍ ബൈജാനെതിരെ നടന്ന മത്സരത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ വാസിഫ് ഡുരാര്ബയിലിനെ 66നീക്കത്തില്‍ പ്രഗ്നാനന്ദ തോല്പിച്ചു.
പ്രഗ്നാന്ദയുടെ ഈ വിജയം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ബി ടീം ഒമ്പതാം റൗണ്ടില്‍ തോറ്റുപോകുമായിരുന്നു. കാരണം നിഹാല്‍ സരിന് റൗഫ് മമെഡോവുമായി സമനില പിടിച്ചു. പക്ഷെ കഴിഞ്ഞ ദിവസം യുഎസിലെ ഗ്രാന്റ് മാസ്റ്ററെ തോല്പിച്ച റൗനക് സാധ്വാനി നിരാശപ്പെടുത്തി. അസര്‍ബൈജാന്റെ നിജത് അബസൊവ് റൗനക് സാധ്വാനിയെ തോല്പിച്ചു. പക്ഷെ അവസരത്തിനൊത്ത് ഉയര്‍ന്ന് വിജയം നേടുക വഴി പ്രഗ്നാനന്ദ ഇന്ത്യ ബി ടീമിനെ ഒരു ദുരന്തത്തില്‍ നിന്നും കരകയറ്റി. കളിയുടെ മധ്യഘട്ടത്തില്‍ അല്പം പതറിപ്പോയ പ്രഗ്നാനന്ദ അവസാനം തിരിച്ചുവരവ് നേടി വിജയം തട്ടിയെടുക്കുകയായിരുന്നു. ആകെ ഒമ്പത് കളികളില്‍ നിന്നും നാല് വിജയം നേടാനേ പ്രഗ്ന്നാനന്ദയ്ക്ക് കഴിഞ്ഞുള്ളൂ. സ്പെയിനിന്റെ ജെയിമെ സാന്റോസ് ലടാസയുമായി പ്രഗ്നാനന്ദ തോറ്റിരുന്നു.
ഇനി രണ്ട് റൗണ്ട് മാത്രം അവശേഷിക്കെ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യ ബി ടീമിന് ഒരു തോല്‍വി അചിന്ത്യം. 44ാം ചെസ് ഒളിമ്പ്യാഡ് ചൊവ്വാഴ്ച അവസാനിക്കും.
ചെസ്സിലെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നാടായ അസര്‍ബൈജാന്റെ നാഡിമിടിപ്പില്‍ ചെസ്സുണ്ട്. പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നു അസര്ബൈജാന്. അല്ലെങ്കില്‍ എട്ട് റൗണ്ടില്‍ തുടര്‍ച്ചയായ ജയം നേടിയ ഗുകേഷിനെ ഒമ്പതാം റൗണ്ടില്‍ സമനിലയില്‍ തളച്ചത് അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മമെഡയറൊവ് ആണ്. വിശ്വനാഥന് ആനന്ദിനെ വരെ തോല്പിച്ചിട്ടുള്ള മികവാര്‍ന്ന ഗ്രാന്റ് മാസ്റ്ററാണ് ഷഖ്രിയാര്‍ മമെഡയറൊവ്.
ഇന്ത്യ-അസര്ബൈജാന് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഇതോടെ ഒമ്പത് റൗണ്ടുകളില്‍ നിന്നും 15 പോയിന്റുകളോടെ ഇന്ത്യ ബി ടീം രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 16 പോയിന്റുകളോടെ ഉസ്ബെകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതാം റൗണ്ടിലെ മത്സരത്തില്‍ ഞായറാഴ്ച അര്‍മീനിയയ്ക്കെതിരെ വന്‍ ജയം (3-1) നേടിയാണ് ഉസ്ബെക്കിസ്ഥാന് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. അര്‍മീനിയ 15 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. ഏറെ പ്രതീക്ഷകളുണ്ടായിരുന്ന പി. ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അര്ജുന് എരിഗെയ്സി, എസ.എല്‍. നാരായണന്, കെ. ശശികിരണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഇന്ത്യ എ ടീം ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഇപ്പോള്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസിന്റെ സ്ഥാനം പത്താമതാണ്. കഴിഞ്ഞ ദിവസം പ്രഗ്നനാനന്ദയും ഗുകേഷും നിഹാല്‍ സരിനും റൗനകും ചേര്‍ന്ന ഇന്ത്യ ബി ടീം യുഎസിനെ തകര്‍ത്തിരുന്നു.
ഇന്ത്യ എ ടീം ബ്രിസീലിനെതിരെ വിജയം കൊയ്തു (3-1). ശശികിരണും അര്ജുന് എരിഗെയ്സിയും വിജയിച്ചു. ഹരികൃഷ്ണയുടെയും വിദിത് ഗുജറാത്തിയുടെയും കളികള്‍ സമനിലയിലായി. ഇതോടെ ഇന്ത്യ എ ടീം 14 പോയിന്റുകളോടെ ആറാം സ്ഥാനത്താണ്.
എസ് പി സേതുരാമന്, എം. കാര്ത്തികേയന്, അഭിമന്യു പുരാണിക് എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ മൂന്നാം ടീം പരാഗ്വെയെ തോല്പിച്ചു (3-1). ഇപ്പോള്‍ 20 സ്ഥാനത്താണ് ഇന്ത്യയുടെ സി ടീം. സേതുരാമന്, അഭിമന്യു, കാര്ത്തികേയന് എന്നിവര്‍ ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: