ന്യൂദല്‍ഹി: വാണിജ്യാടിസ്ഥാനത്തില്‍ ചെറിയ ഉപ്രഗഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ച എസ്എസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം വിജയകരം. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ട്, 750 ലേറെ പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഉപഗ്രഹമായ മൈക്രോസാറ്റലൈറ്റ് 2 എന്നിവയുമായാണഅ എസ്എസ്എല്‍വിഡി ഒന്ന് കുതിച്ചുയര്‍ന്നത്.
34 മീറ്റര്‍ നീളവും 120 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് പരമാവധി 500 കിലോ വഹിച്ച് ഭൂമിയോട് ഏറ്റവും അടുത്തുള്ള സൗരസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാം. ഗവ. സ്കൂളുകളിലെ കുട്ടികള്‍ നിര്‍മ്മിച്ച ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തിന് എട്ടുകിലോ ഭാരമേയുള്ളു. ഇന്ത്യയുടെയും ഇതര രാജ്യങ്ങളുടെയും ചെറു ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കാനുള്ളതാണ് റോക്കറ്റ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂര്‍ മുമ്പുതന്നെ എസ്എസ്എല്‍വിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: