പ്രൊഫ. വി. സുജാത
പാരിന് വിളക്കായി ഭാരത ഭൂതലം
പണ്ടേ വിളങ്ങിയ പൈതൃകമുണ്ടേ
ദ്രാവിഡ സമ്പത്തു പോലെ കുരുത്തതാം
ആര്യ സമ്പത്തുമീ മണ്ണിനു സ്വന്തം
അമരസാഹിതിയേകി മര്ത്ത്യജന്മം-
അമര സൗധത്തിലേക്കേറ്റുന്ന ഭൂവ്
വേദ മനീഷികള്‍ സത്യം വചിച്ചതില്
ആദികവിയല്ലൊ ധര്‍മ്മം കഥിച്ചു
ഉച്ചനീചത്വമോ ശിഥിലമാക്കാനായ്
സത്ത തന്നെക്യം വിളിച്ചോതും ദേശം
ജീവി തന് മുക്തിയ്ക്കുറവിടമെന്നാലോ
ജീവ വൈവിധ്യത്തിന് കലവറയും
സ്വര്ഗംഗയിതിലേ ഗമിച്ചതിന് പുണ്യം
ഭൗമ സ്വര്‍ഗ്ഗങ്ങളെ കോര്ക്കുമീ ദേശം
താപസ വരദാനമേറ്റൊരീ ദേശം
തപസ്സിന്റെ പുണ്യം വിതച്ചു ഭൂവില്‍
വ്യക്തി കര്‍മ്മങ്ങളെ സേവന തന്ത്രമായ്
വ്യക്തമാക്കാനായി ഗീതോപദേശം
അജ്ഞാനത്തിമിരമാം മറ നിവര്‍ത്താന്‍
അദ്ധ്യാത്മവെട്ടം പകര്‍ന്നോരു ദേശം
ആദ്യമായ് ഭാരത സന്തതി ഭൂവിതില്‍
ആത്മാവെയുള്ളില് തിരഞ്ഞ വരേണ്യര്‍
ആദ്യമായന്തരംഗത്തെ ജയിച്ചവര്‍
ആദിസാരത്തെ തിരഞ്ഞു പിടിച്ചോര്
സത്തുമസത്തുമായ് കൈയ്കോര്ക്കുമിന്നല്ലൊ
പ്രളയ സമാനമാം ദുര്ദശയാണേ
പാലാഴി മഥനത്തില്‍ ദര്ശനമുണ്ടതു-
ചൊല്ലുന്നു കാലത്തിന് ദോഷസംഹാരം-
പ്രകൃതി തന്നാഴം കടഞ്ഞു ചെന്നെങ്കില്‍
അമൃത് ഭുജിക്കാമെന്നോതും പുരാണം
ആദിപുമാന് തന്റെ സാഹായ്യമുണ്ടെങ്കില്
ആദി കാലത്തിലെ സജ്ജനമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: