തിരുവനന്തപുരം: സര്‍വ്വകലാശാല കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് കാലിക്കറ്റ് സര്‍വ്വകലാശാല ബി.എഡ് അപേക്ഷ ക്ഷണിച്ചത് സ്വാശ്രയ മാനേജുമന്റുകളെ സഹായിക്കാനാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്. സര്‍വ്വകലാശാല കേന്ദ്രങ്ങള്‍ക്ക് എന്‍സിടിഇ അംഗീകാരം നഷ്ടപ്പെട്ടത് മുതല്‍ എബിവിപി നിരവധി തവണ അധികൃതരെ കാണുകയും അംഗീകാരം പുന:സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപെടുകയും ചെയ്തതാണ്. ഇതിന്റെ പേരില്‍ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാനോ പരിഹാരം കണ്ടെത്താനോ സര്‍വ്വകലാശാല തയ്യാറായില്ല.
സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപന ജോലിയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി കുറഞ്ഞ ചിലവില്‍ പഠിക്കുവാന്‍ സാധിക്കുന്നതാണ് കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴില്‍ വരുന്ന 11 ബി.എഡ് കോളേജുകളിലെ 550 സീറ്റുകള്‍. എന്നാല്‍ ഇത് സ്വാശ്രയ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുവാന്‍ വേണ്ടി അധികൃതരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: