തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിനെ ന്യായീകരിച്ച് സഹകരണമന്ത്രി വിഎന്‍ വാസവന്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേങ്ങള്‍ തിരികെ നല്‍കുന്നതിനായി സര്‍ക്കാര്‍ 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുന്നത്.
ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍ പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. അവരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ തട്ടിപ്പ് മറയ്ക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം എടുത്ത് ചെലവഴിക്കുകയാണെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: