തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം വകുപ്പില്‍ അസോഷ്യേറ്റ് പ്രൊഫസറായി നിയമിച്ചതിനെക്കുറിച്ച് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
യുജിസി നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രിയ വര്‍ഗ്ഗീസിന് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയതെന്ന് അറിയുന്നു.
യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പ്രിയക്കില്ല. പിഎച്ച്ഡിക്കായി ലീവെടുത്ത് പോയി ചെലവഴിച്ച മൂന്ന് വര്‍ഷം അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്ന് യുജിസി വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് പിഎച്ച്ഡി കാലാവധി കൂടി അധ്യാപന പരിചയമായി കണക്കാക്കിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് വിളിച്ചതെന്ന് പറയപ്പെടുന്നു.
25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍ പരം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച സിപിഎം അധ്യാപകസംഘടനയുടെ പ്രവര്‍ത്തകനായ അധ്യാപകനെയും മലയാളം സര്‍വ്വകലാശാലയിലെ പ്രിയയേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള രണ്ട് അധ്യാപകരെയും പുറന്തള്ളിയാണ് കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോഷ്യേറ്റ് പ്രൊഫസറായി നിയമിക്കാന്‍ ഒന്നാം റാങ്ക് നല്‍കിയത്. ഒന്നര ലക്ഷം രൂപയാണ് മാസശമ്പളം.
കേരളവര്‍മ്മ കോളെജില്‍ മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രിയയ്ക്കുള്ളത്. രണ്ടു വര്‍ഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സ്റ്റുഡന്റ്സ് സര്‍വ്വീസ് ഡയറക്ടറായി ജോലി ചെയ്തതും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ് മൂന്നു വര്‍ഷം ജോലി ചെയ്തതും അധ്യാപനപരിചയമായി കണക്കാക്കി ക്രമവിരുദ്ധമായാണ് നിയമിച്ചിരിക്കുന്നതെന്ന് പറയുന്നു. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപനകാലയളവായി പരിഗണിക്കാന്‍ പാടില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന് കമ്മിറ്റി പ്രിയയുടെ യോഗ്യതയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അഡ്വ. ഹരീഷ് വാസുദേവ് ഉള്‍പ്പെടെ സിപിഎം അനുഭാവമുള്ള ബുദ്ധീജീവികളില്‍ പലരും ഈ പുനര്‍നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയതോടെ ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു തന്നെ വിഷമസന്ധിയിലാണ്.
ഇന്റര്‍വ്യൂവില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പുനര്‍നിയമനം നല്‍കിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: