ന്യൂദല്‍ഹി: കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തിനാണ് ഇവര്‍ എല്ലാ ദിവസവും സമരം നടത്തുന്നത്? കോണ്‍ഗ്രസിന് ഒരു ഹിഡന്‍ അജണ്ടയുണ്ട്. അവര്‍ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരേയും വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയോ റെയ്ഡുകള്‍ ഒന്നും തന്നെ നടത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഇത് എന്തിനാണെന്ന് മനസിലാകുന്നില്ല. 550 വര്‍ഷം പഴക്കമുള്ള പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടുകൊണ്ട് പ്രധാനമന്ത്രി രാമജന്മഭൂമിക്ക് അടിത്തറ ഇട്ട ദിവസമാണിന്ന്. ഇങ്ങനൊരു സാഹചര്യത്തില്‍ രാജ്യത്ത് വേറൊരിടത്തും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ല. ആഭ്യന്തര മന്ത്രി പറഞ്ഞു.ഇന്ന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ കാരണം വ്യക്തമാണ്. രാമജന്മഭൂമിയുടെ സ്ഥാപക ചടങ്ങിനെതിരെ പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ പ്രീണന നയം മുന്നോട്ട് കൊണ്ടുപോകുന്നു എന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: