ന്യൂദല്‍ഹി: രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്ശന് സ്കീമിന് കീഴില്‍ 5399.15 കോടി രൂപയുടെ 76 പദ്ധതികള്‍ അനുവദിച്ചു. അനുവദിച്ച പദ്ധതികളില്‍ ഗോത്ര, ഗ്രാമീണ മേഖലാ ടൂറിസം പദ്ധതികളും ഉള്‍പ്പെടുന്നു.
വിനോദസഞ്ചാരികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും കേന്ദ്രീകരിച്ച് രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ഇപ്പോള്‍ സ്വദേശ് ദര്ശന് പദ്ധതിയെ സ്വദേശ് ദര്ശന് 2.0 ആയി നവീകരിച്ചു.
സ്വദേശ് ദര്ശന് 2.0 സ്കീമിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്കുന്ന വിവരമനുസരിച്ച്, ആകെ അനുവദിച്ച 76 പദ്ധതികളില്‍ 50 എണ്ണം പൂര്‍ത്തിയായി. രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: