Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സഹകരണ നിയമ ഭേദഗതി: സമവായം അനിവാര്യം

കേന്ദ്ര സഹകരണ മന്ത്രാലയവുമായും ഭാരതത്തിലെ സഹകരണ രംഗത്തെ നിറസാന്നിധ്യവുമായ 'സഹകാര്‍ ഭാരതിയുമായും' സഹകരിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതത്തിലെ 571 ജില്ലകളിലധികം പ്രവര്‍ത്തനമുള്ളതും നിരവധി സഹകരണ അപെക്‌സ് ഫെഡറേഷനുകളുടെ തലപ്പത്തിരിക്കുന്നതുമായ സംഘടനയാണ് സഹകാര്‍ ഭാരതി. സഹകരണ തത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ മാത്രമെ സഹകരണ രംഗത്തെ ശക്തമാക്കാന്‍ കഴിയൂ. അതിന് തുടക്കം കുറുക്കുന്നതായിരിക്കണം ഈ മേഖലയിലെ സമഗ്ര പരിഷ്‌കരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 5, 2022, 05:00 am IST
in Article

യു. കൈലാസമണി

(സഹകാര്‍ഭാരതി ദേശീയ സഹസമ്പര്‍ക്ക് പ്രമുഖാണ് ലേഖകന്‍)

സഹകരണ നിയമത്തില്‍ സമഗ്രമായ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സമവായമുണ്ടാക്കേണ്ടത് അനിവാര്യമാണ്. സഹകരണ നിയമത്തിലെ നിയമജ്ഞര്‍, പ്രമുഖ സഹകാരികള്‍, സഹകാര്‍ ഭാരതി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുവാന്‍ തയാറാകണം.

സംസ്ഥാനത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിക്ഷേപകര്‍ക്ക് ഭയരഹിതമായി സഹകരണ സംഘങ്ങളെ ആശ്രയിക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതായിരിക്കണം പുതിയ നിയമം.

സഹകരണ സംഘങ്ങളിലൂടെ നിക്ഷേപം സമാഹരിക്കുന്നതില്‍ കേരളം അനുകരണീയമായ മാതൃകയാണ് കാണിക്കുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാര്‍ ചെറുതുമുതല്‍ വലിയ തുകവരെ വന്‍ നിക്ഷേപമാണ് നടത്തുന്നത്. അത്രത്തോളം സഹകരണ മേഖലയുമായി ഇഴുകിചേര്‍ന്ന മനസാണ് മലയാളികള്‍ക്കുള്ളത്. രണ്ടരലക്ഷം കോടിയോളം നിക്ഷേപമായി സമാഹരിച്ച കേരള മോഡല്‍ ഒരിക്കലും കളങ്കിതമാക്കരുത്. അതിനുവേണ്ട എല്ലാ കരുതലും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ചുമതലയാണ്. നിക്ഷേപം തിരിച്ചെടുക്കാന്‍ കഴിയാതെ മരണത്തിനു കീഴടങ്ങുന്ന ഒരു നിക്ഷേപകനും ഇനി കേരളത്തില്‍ ഉണ്ടായിക്കൂടാ. ഇതെന്തുകൊണ്ട് ഉണ്ടായി എന്നതും അന്വേഷിക്കേണ്ടതുണ്ട്. നൂറുകൊല്ലത്തിലധികമായി നാം സഹകരണ രംഗത്ത് സൃഷ്ടിച്ചെടുത്ത നേട്ടം പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. തെറ്റുചെയ്തവരെ, സഹകരണ മുതല്‍ തട്ടിയെടുത്തവരെ ഒരിക്കലും വെറുതെ വിടരുത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ കേരളത്തിലെ ഉത്തരവാദപ്പെട്ട ഒരു രാഷ്‌ട്രീയകക്ഷി എന്ന നിലയ്‌ക്കും ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ നയിക്കുന്നവരുടെ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയകക്ഷി എന്ന നിലയ്‌ക്കും കേരളത്തിലെ ഭരണകക്ഷി എന്ന നിലയ്‌ക്കും സിപിഎമ്മിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നവരെ സഹായിക്കുമ്പോള്‍ ഒരു പ്രസ്ഥാനമാണിവിടെ തകരുന്നത്. ആയിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇല്ലാതാകുന്നത്.

കേന്ദ്രസര്‍ക്കാര്‍ സഹകരണത്തിനായി ഒരു പ്രത്യേക മന്ത്രാലയംതന്നെ ആരംഭിച്ച് സഹകരണമേഖലയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രമുഖ സഹകാരിയും ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് വലിയ പങ്കുവഹിക്കുകയും ചെയ്ത അമിത്ഷാ തന്നെയാണ് സഹകരണവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നതും എടുത്തുപറയേണ്ടതുണ്ട്. ഈ രംഗത്ത് വരാന്‍ പോകുന്ന സമഗ്രമാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിഎസിഎസുകള്‍ (നമ്മുടെ നാട്ടിലെ സര്‍വീസ് സഹകരണ സംഘങ്ങള്‍) വിപുലീകരിക്കുന്നതിനായി പ്രത്യേക പാക്കേജും 10,000 എഫ്പിഒകള്‍ ആരംഭിക്കുന്നതില്‍ നല്ലൊരു പങ്ക് സഹകരണമേഖലക്ക് നല്‍കിയും ബാങ്കിംഗ് രംഗത്ത് അര്‍ബന്‍ സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണവും മറ്റും ആവിഷ്‌കരിച്ച് കേന്ദ്രം ഒരു മാറ്റത്തിന് തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രം ലക്ഷ്യമാക്കുന്ന ‘അഞ്ച് ട്രില്യണ്‍ ഇക്കണോമി’ എന്ന സാമ്പത്തികലക്ഷ്യത്തിന് സഹകരണസംഘങ്ങളുടെ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് കേന്ദ്ര സഹകരണ മന്ത്രാലയം എടുത്തുവരുന്നത്.

ഈ സാഹചര്യത്തില്‍ കേന്ദ്ര സഹകരണ മന്ത്രാലയവുമായും ഭാരതത്തിലെ സഹകരണ രംഗത്തെ നിറസാന്നിധ്യവുമായ ‘സഹകാര്‍ ഭാരതിയുമായും’ സഹകരിച്ചുകൊണ്ടുള്ള ഒരു പുതിയ തുടക്കം കേരളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതത്തിലെ 571 ജില്ലകളിലധികം പ്രവര്‍ത്തനമുള്ളതും നിരവധി സഹകരണ അപെക്‌സ് ഫെഡറേഷനുകളുടെ തലപ്പത്തിരിക്കുന്നതുമായ സംഘടനയാണ് സഹകാര്‍ ഭാരതി.

സഹകരണ തത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ മാത്രമെ സഹകരണ രംഗത്തെ ശക്തമാക്കാന്‍ കഴിയൂ. അതിന് തുടക്കം കുറുക്കുന്നതായിരിക്കണം ഈ മേഖലയിലെ സമഗ്ര പരിഷ്‌കരണം.

Tags: സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജപ്തി ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളില്‍ മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍; പിഴപ്പലിശ ഒഴിവാക്കി

Kerala

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പ്രയോഗം വേണ്ട; സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്ന് ആര്‍ബിഐ

Kerala

സീതത്തോട് സഹകരണ ബാങ്ക് തിരിമറി; ബാങ്ക് സെക്രട്ടറിയും സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ജോസിന് സസ്പെൻഷൻ

Kerala

സിപിഎം സ്ഥാപനങ്ങളില്‍ സമ്പത്തിക കൊള്ള വര്‍ധിക്കുന്നു; പാര്‍ട്ടി ഭരിക്കുന്ന സഹകരണ സൊസൈറ്റിയില്‍ എട്ടു കോടിയുടെ തട്ടിപ്പ്

Kerala

സഹകരണ ബാങ്ക് മോഡല്‍ വായ്‌പാത്തട്ടിപ്പ് കുടുംബശ്രീയിലും; രേഖകള്‍ ദുരുപയോഗം ചെയുന്നു; വീട്ടമ്മമാരും കടക്കെണിയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.