തൃശൂര്‍: ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന് കേരളയുടെ പതിനെട്ടാം സംസ്ഥാന സമ്മേളനം തൃശൂര്‍ ചെറുതുരുത്തി ഇക്കോ ഗാര്‍ഡന്‍സിലെ ഇ. രമേശ് നഗറില്‍ സംഘടിപ്പിച്ചു. നാഷണല്‍ ഫെഡറേഷന് ഓഫ് ജനറല്‍ ഇന്‍ഷുറന്‍സ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി എസ് ബാജ്പേയി ഉദ്ഘാടനം ചെയ്തു.
അയ്യപ്പന്‍കുട്ടി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ എം കാര്ത്തികേയന്, രാജേഷ് ഭാസ്ക്കര്‍, ടി കെ സതീഷ് കുമാര്‍, രുദ്രന് നായര്‍, സി ജി കൃഷ്ണപ്രകാശ്, സനത് കുമാര്‍, അനില്‍കുമാര്‍, ജി. സതീഷ്, ടി.കെ. അഖില്‍, ടി. പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നിരവധി ജനോപകാരപ്രദമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് വ്യവസായത്തെ സ്വകാര്യവല്ക്കരിക്കുന്നതിനെതിരെയും, സേവന വേതന പരിഷ്കരണ നടപടികള്‍ അനന്തമായി നീളുന്നതിനെത്തിരെയും, ഓഹരി വിറ്റഴിക്കുന്നതിനെതിരെയും ഓഫീസ് അടച്ചുപൂട്ടിനെതിരെയും പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുവാന്‍ യോഗം ആഹ്വാനം ചെയ്തു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജി. സതീഷ്-തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീജി-കോഴിക്കോട്, ട്രഷറര്‍ മിനി ദാസ്-എറണാകുളം, വര്‍ക്കിംഗ് പ്രസിഡന്റ് ടി കെ അഖില്‍-കോഴിക്കോട്, ഓര്‍ഗനൈസിങ് സെക്രട്ടറി സുധ ആര് നായര്‍, വനിതാ കോ ഓര്‍ഡിനേറ്റര്‍ ഷീജ മുരളീധരന് മാഹി, ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ശ്രീകല. എസ്. നെന്മാറ എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: