തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യത. ഇതേതുടര്‍ന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
അതേസമയം കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരളത്തിന് മുകളില്‍ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് നിലവില്‍ മഴ തുടരുന്നതിന് കാരണം. തലസ്ഥാനത്ത് മഴ കുറവുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് ജാഗ്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നില്വില് മലയോരമേഖലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും. നിലവില്‍ സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നുണ്ടായ മരണം 21 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: