കാസര്‍കോട്: സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആസാദികാ അ മൃത് മഹോത്സവത്തിന്റെ ഭാഗമായി 2 മുതല്‍ 15 വരെ വിപുലമായി ആഘോഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തെ ജനങ്ങള്‍ ഒറ്റകെട്ടായി ഏറ്റെടുത്തപ്പോള്‍ ജാള്യത മറക്കാന്‍ സിപിഎം കാസര്‍കോട് ജില്ലാ നേതൃത്വത്തിന്റെ ശ്രമം.
വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ഹര്‍ഘര്‍തിരംഗ വിപുലമായി ആഘോഷിക്കപ്പെടുമ്പോള്‍ തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും പാതക ഉയര്‍ത്തുന്നതെന്ന് കൊട്ടി ഘോഷിക്കുകയാണ് സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി. ജില്ലയിലെ 12 ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആറ് മുതല്‍ 15 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി 143 ലോക്കലുകളിലും 1893 ബ്രാഞ്ചുകളിലും എല്ലാ സിപി എം പാര്‍ട്ടി ഓഫീസുകളിലും സ്വാന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നത്.
കുമ്പള, കാടകം, ബേക്കല്‍, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മാ ന്തോപ്പ് മൈതാനം, കാസര് കോട്, നീലേശ്വരം, കയ്യൂര്‍, തൃക്കരിപ്പൂര്‍, ഏളേരി, പെരുമ്പള, പനത്തടി, അയ്യങ്കാവ്, അട്ടഗോളി തുടങ്ങിയ സ്ഥലങ്ങളിലാണ് വിവിധ ദിവസങ്ങളിലായി സ്വാതന്ത്രദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇന്നലെ കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍മാസ്റ്റര്‍ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: