Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെരുമഴക്കാലം വീണ്ടുമെത്തുമ്പോള്‍

പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പുപോലും ഗൗരവത്തിലെടുത്ത് നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 4, 2022, 05:00 am IST
in Editorial

പ്രകൃതിയുടെ അനുഗ്രഹമാണ് കാലം തെറ്റാത്ത കാലാവസ്ഥ. അനുഗ്രഹീതമായ അത്തരം കാലാവസ്ഥയുളള സംസ്ഥാനമായിരുന്നു കേരളം. മഴയും വെയിലും ഒക്കെ ആവശ്യത്തിന്. അതിനനുസരിച്ചാണ് നമ്മുടെ ജീവിതം ക്രമപ്പെടുത്തിയിരുന്നത്. പഴമക്കാര്‍ക്ക് ആദ്യ മഴ പെയ്യുന്ന തീയതി മാത്രമല്ല, സമയം പോലും കൃത്യമായി പറയാന്‍ കഴിയുമായിരുന്നു. തുലാവര്‍ഷവും ഇടവപ്പാതിയുമൊക്കെ കൃത്യമായ ദിവസം ചെയ്തിറങ്ങിയിരുന്നു. ദൈവത്തിന്റെ നാട് എന്ന വിളിപ്പേരിനുള്ള കാരണങ്ങളിലൊന്നും  കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി മാറി. ഏതാനും വര്‍ഷങ്ങളായി കേരളത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് പ്രളയമാണ്. പണ്ടു കാലത്ത് ആസാമിലും ആന്ധ്രയിലും ഒക്കെ നടന്നതായി കേട്ടിരുന്ന പ്രളയദുരന്തം കേരളത്തില്‍ വാര്‍ഷിക പരിപാടിപൊലെ ഇപ്പോള്‍ നടക്കുന്നു. ഇതെല്ലാമായി പൊരുത്തപ്പെട്ട് ജീവിക്കുക മാത്രമേ ഇനി മുന്നിലുളളൂ എന്ന മനോഗതിയിലേക്ക് മലയാളി മാറിത്തുടങ്ങി. പ്രളയം കഴിയുമ്പോള്‍ മഴക്കുറവിന്റെ പ്രശ്നം. അതു കഴിയുമ്പോള്‍ ചുഴലിക്കാറ്റ് വരും. പിന്നാലെ ന്യൂനമര്‍ദങ്ങള്‍. വേനല്‍ക്കാലമാകുമ്പോള്‍ ഉഷ്ണതരംഗം. അറബിക്കടലില്‍ ആയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ആയാലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ ബാധിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുന്നു. മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും അപകടം വിതയ്‌ക്കുന്നു. മഴ കനത്താല്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകും.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂടവും സ്വന്തം വീട്ടിലെ മാലിന്യം ഓടകളിലേക്കും പൊതുനിരത്തുകളിലേക്കും തള്ളുന്നവരും ഈ അവസ്ഥയ്‌ക്ക് ഉത്തരവാദികളാണ്. ഒരു ചാറ്റല്‍മഴയില്‍തന്നെ റോഡ് തോടാകുന്ന സ്ഥിതിവിശേഷമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കനാലുകളാവട്ടെ, മാലിന്യം കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലും. ഒരുകാലത്ത് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന തോടുകള്‍പോലും ഇന്ന് മനുഷ്യനിര്‍മിത മാലിന്യങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.  ശക്തമായ മഴയില്‍ ഈ തോടുകളും കനാലുകളും നിറഞ്ഞുകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്വാഭാവികം. ഇതിന് അടിയന്തരമായി പ്രതിവിധി കാണേണ്ടിയിരിക്കുന്നു.  

മണ്ണും പുഴയും തോടും കുളവും എല്ലാം സംരക്ഷിക്കാന്‍ ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്കും പൊതുനിരത്തിലേക്കും, തൊട്ടടുത്തുള്ള കാനകളിലേക്കും വലിച്ചെറിയുന്ന പ്രവണതയ്‌ക്കും അറുതി വരണമെങ്കില്‍ അവ ശേഖരിക്കാനും സംസ്‌കരിക്കാനും പദ്ധതി വേണം. അത് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. മെട്രോ റെയിലും വാട്ടര്‍ മെട്രോയുമൊക്കെ വികസനക്കുതിപ്പിന് അത്യാവശ്യം തന്നെ. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് മികച്ച ഡ്രെയ്നേജ് സംവിധാനവും അതിന്റെ പരിപാലനവുമാണ്. പ്രകൃതിയുടെ പ്രതിഭാസമായ മഴയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധിക്കില്ല. പക്ഷെ, മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു.

മഴക്കാലം അപകടങ്ങളുടെ കാലം കൂടിയാണ്. വാഹനാപകടങ്ങള്‍, കെട്ടിടം തകര്‍ന്നും മരങ്ങള്‍ വീണും അപകടങ്ങള്‍, വൈദ്യൂതി ലൈന്‍ പൊട്ടി അപകടങ്ങള്‍. ദുരന്തവാര്‍ത്തകളാണ് മഴയോടൊപ്പം കേരളം കേള്‍ക്കുന്നത്. പ്രളയ മഴയേയും ഉരുള്‍ പൊട്ടലിനേയും നിയന്ത്രിക്കുക മനുഷ്യസാധ്യമല്ല. എന്നാല്‍ അപകടങ്ങള്‍ പലതും അതീവ ശ്രദ്ധയാല്‍ ഒഴിവാക്കാനാകും. റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കും മഴവെള്ളം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കും ഒപ്പം, വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അലസതയും അപകടം ക്ഷണിച്ചു വരുത്തുന്നത് ഈ പ്രളയത്തിലും നാം കണ്ടു. പ്രളയത്തെ വിനോദോപാധിയായി കാണുന്ന പ്രവണതയ്‌ക്ക് മാറ്റം വരണം. കാട്ടാന വെള്ളത്തില്‍ വീണത് കാണാന്‍ ജനം ഇരച്ചെത്തിയത് ആ മനോഗതിയുടെ ഭാഗമാണ്. പ്രളയ ടൂറിസം വേണ്ടാ എന്ന് ബന്ധപ്പെട്ടവര്‍ക്ക് പ്രഖ്യാപിക്കേണ്ടിയും വന്നു.

ഏറ്റവും പ്രധാനം പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ്. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പ് പോലും ഗൗരവത്തിലെടുത്ത്  നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

Tags: keralaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.