ന്യൂദല്‍ഹി: ഗംഗയുടെ പരിശുദ്ധി കാത്തുരക്ഷിക്കാന്‍ നദിയുടെ ഇരുവശങ്ങളിലും 500 മീറ്ററിനുള്ളില്‍ ഇറച്ചിക്കടകള്‍ നിരോധിക്കാമെന്നും ഇത് ഭരണഘടനാപരമായ നടപടി തന്നെയാണെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി. ഭരണഘടനയുടെ ഒന്‍പതാം വകുപ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പറ്റി പറയുന്ന ഭാഗത്ത് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നദീതീരത്തു നിന്ന് 105 മീറ്ററിനുള്ളില്‍ നടത്തുന്ന ഇറച്ചിക്കടയ്ക്ക് അനുമതി തേടി ഒരാള്‍ നല്കിയ അപേക്ഷ ഉത്തരകാശി ജില്ല മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗംഗയുടെ തീരത്തെ ഇറച്ചിക്കട മാറ്റി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് ജില്ലാ മജിസ്ട്രേറ്റ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: