തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങി. ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലിനു സമീപമാണ് സമീപമാണ് പുതിയ കാര്‍ഗോ സമുച്ചയം. ഏകദേശം 600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും പ്രതിവര്‍ഷം 3500 മെട്രിക് ടണ്ണില്‍ കൂടുതല്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള കാര്‍ഗോ ടെര്‍മിനല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാന്‍ പുതിയ ടെര്‍മിനല്‍ വഴിയൊരുക്കും.
ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ 15 മുതല്‍ 25 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനില നിയന്ത്രണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ്, ബിസിഎഎസ്, മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളുടെയും വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പുതിയ കാര്‍ഗോ സൗകര്യം ഉദ്ഘാടനം ചെയ്തത്. ഇന്‍ഡിഗോ കാര്‍ഗോ പുതിയ ടെര്‍മിനല്‍ വഴി പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: