തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. എംജി സര്‍വകാലശാല നടത്താന്നിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം മറ്റ് പരീക്ഷകള്‍ മാറ്റമില്ല.
അറബികടലില്‍ വരുന്ന നാലാം തീയതി വരെ ശക്തമായ കാറ്റ് വീശാനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കൈവരിക്കാനും സാധ്യതയുള്ളതായി കാലവസ്ഥ വകുപ്പ് അറിയിച്ചു.
കടല്‍ ക്ഷോഭിച്ച സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ വളളങ്ങളും ബോട്ടുകളും കടലില്‍ പോകാതെ രക്ഷാ ദൗത്യവുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കടലിലുളള വളളങ്ങളും ബോട്ടുകളും അടിയന്തരമായി സുരക്ഷിതമായി തീരത്ത് അടുക്കേണ്ടതും കലാവസ്ഥ മുന്നറിയിപ്പ് മാറുന്നതുവരെ കരയില്‍ തന്നെ തുടരേണ്ടതുമാണ്. സുരക്ഷ മുന്നറിയിപ്പുകള്‍ പ്രകാരം പോലീസിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കേണ്ടതും നാശനഷ്ടവും ജീവനാശവും ഒഴിവാക്കുന്നതിന് വേണ്ടി മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് സംസ്ഥാന പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: