ഹൈദ്രബാദ്: ഹിന്ദി സാഹിത്യ രചയിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആനന്ദഋഷി സാഹിത്യ പുരസ്കാരം ഡോ.കെ.സി.അജയകുമാറിന് സമ്മാനിച്ചു. 31,000 രൂപയും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് ആചാര്യ ആനന്ദ ഋഷി സാഹിത്യ നിധി ഏര്‍പ്പെടുത്തിയ പുരസ്കാരം. . ടാഗോര്‍ ഏക് ജീവനി, ആദിശങ്കരം, കാളിദാസന്, സത്യവാന് സാവിത്രി എന്നീ ഹിന്ദി, (മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള) നോവലുകള്‍ പരിഗണിച്ചാണ് അജയകുമാറിന് പുരസ്കാരം നല്‍കിയത്. സാഹിത്യ നിധി ഭാരവാഹികളായ സുരേഷ് ബൊഹ്റ, സുരേഷ് ജയിന് എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം സമ്മാനിച്ചു
തിരുവനന്തപുരത്ത് തിരുമലയില്‍ താമസിക്കുന്ന കെ.സി.അജയകുമാര്‍ പത്തനംതിട്ട കുമ്പനാട്, കടപ്ര സ്വദേശിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തന പുരസ്കാരം, വിശ്വഹിന്ദി സമ്മാനം, എന്നിങ്ങനെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: