കൊച്ചി:നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത “അയ്യപ്പനും കോശിയും” എന്ന സിനിമയിലെ ‘കലക്കാത്ത സന്ദനം’ എന്ന ഗാനത്തിന്റെ രാഗം ഏതെന്ന് പറയാനാവുമോ എന്ന് വിമര്‍ശകരെ വെല്ലുവിളിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. വിമര്‍ശകര്‍ക്ക് ആര്‍ക്കും അവര്‍ പാടിയ, അവര്‍ തന്നെ ട്യൂണിട്ട ആ പാട്ടിന്റെ രാഗം പറയാന്‍ കഴിയില്ലെന്ന് തനിക്കുറപ്പാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
നഞ്ചിയമ്മയുടെ പാട്ടിന്റെ രാഗം ഏതാണെന്ന് എനിക്കറിയാം. വാസ്തവത്തില്‍ അവര്‍ ഗായിക മാത്രമല്ല, ആ പാട്ട് സംഗീതം ചെയ്തതും എഴുതിയതും അവര്‍ തന്നെയാണ്. ജേക്സ് നഞ്ചിയമ്മയുടെ പാട്ടിന്റെ പ്രോഗ്രാമര്‍ ആണെന്നേയുള്ളൂ. അയാള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. കര്‍ണ്ണാടക സംഗീതത്തില്‍ മാത്രം അറിവുള്ളവര്‍ക്ക് അവരെ വിലയിരുത്താനാവില്ല. കര്‍ണ്ണാടക സംഗീതത്തേക്കാള്‍ പഴയ പണ് സംഗീതമാണ് (പാണരുടെ പാട്ട്) നഞ്ചിയമ്മ ഉപയോഗിച്ചത്. കര്‍ണാടകസംഗീതത്തിലെ ഏത് മേളകര്‍ത്താരാഗമാണ് നഞ്ചിയമ്മ ഉപയോഗിച്ചത്, അതിന് തത്തുല്യമായ പാശ്ചാത്യ സ്കെയില്‍ ഏതാണെന്ന് വിമര്‍ശകര്‍ പറയട്ടെ.- അല്‍ഫോണ്‍സ് പുത്രന് വെല്ലുവിളിക്കുന്നു. (അഞ്ച് സ്വരങ്ങള്‍ മാത്രമുള്ള പണ്സംഗീതം ഏറെ പഴയതാണ്. പിന്നീടാണ് ഏഴ് സ്വരങ്ങളുള്ള കര്‍ണ്ണാടകസംഗീതം രൂപപ്പെട്ടത്. )
ഇളയരാജയ്ക്കും എ.ആര്. റഹ്മാനും ശരത് സാറിനും ലിഡിയന് നാദസ്വരത്തിനും മറ്റ് ഏതാനും സംഗീതജ്ഞര്‍ക്കും മാത്രമേ നഞ്ചിയമ്മയുടെ ഗാനത്തിന്റെ രാഗം ഏതെന്നറിയൂ. ദേശീയ ജൂറിയെക്കുറിച്ച് എനിക്ക് ഒരു പാട് മതിപ്പുണ്ട്. നഞ്ചിയമ്മയെക്കുറിച്ചും. – അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: