ന്യൂദല്‍ഹി:കഴിഞ്ഞ ദിവസം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത് ഇന്ത്യയുടെ സ്മൃതി മന്ഥനയുടെ ബാറ്റിംഗ്. വെറും 42 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് മന്ഥന പുറത്താകാതെ നിന്നു. അപ്പോഴേക്കും പാകിസ്ഥാന്റെ 99 റണ്‍സിനെ ഇന്ത്യ മറികടന്നിരുന്നു.
എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു സ്മൃതി മന്ഥനയുടെ ഇന്നിംഗ്സ്. മൈതാനത്തിന്റെ നാല് പാടും പാക് ബൗളര്‍മാരെ തുരത്തുകയായിരുന്ന സ്മൃതി മന്ഥനയുടെ ബാറ്റിംഗിന് മുന്പില് പാക് പട അപ്രസക്തരായി.
എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്മൃതി മന്ഥനയുടെ അതിവേഗ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ വെറും 11.4 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി.
ഷെഫാലി വര്‍മ്മയും സബ്ബിനേനി മേഘനയുടെ പുറത്തായെങ്കിലും സ്മൃതി കൂസലില്ലാതെ പിടിച്ചു നിന്നു. സ്മൃതി മന്ഥന ഇതോടെ ടി20യില്‍ ആയിരം റണ്‍സ് മറികടന്നു. ഇന്ത്യയുടെ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. വെറും 18 ഓവറിലാണ് പാകിസ്ഥാനെ 99 റണ്‍സില്‍ തളച്ചത്. സ്നേഹ് റാണയും രാധാ യാദവും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: