പാലക്കാട്: പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ സമരത്തിന് കൊണ്ട് പോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി.
പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്‌ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്, യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്.
പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് എസ്എഫ്‌ഐക്കാര്‍ പാര്‍ട്ടിപരിപാടിയ്‌ക്കായി കൊണ്ടുപോയത്. സ്‌കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ത്ഥികളെ കാണാത്തതോടെ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികളെ എസ്എഫ്‌ഐ മാര്‍ച്ചിന് കൊണ്ടുപോയെന്ന് അറിഞ്ഞത്. ബിരിയാണി വാഗ്ദാനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും കുട്ടികളും മൊഴി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: