Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരവാദത്തിനെതിരെ മതനേതൃത്വം

മതവിശ്വാസികള്‍ തള്ളിപ്പറയാതിരിക്കുന്നത് തങ്ങളുടെ ചെയ്തികള്‍ക്കുള്ള അനുമതിയായാണ് ഭീകരവാദികളും അവരുടെ സംഘടനകളും കാണുന്നത്. ഇവിടെയാണ് ദല്‍ഹിയില്‍ ചേര്‍ന്ന സൂഫി വര്യന്മാരുടെ സമ്മേളനം ഇസ്ലാമിക ഭീകരവാദത്തെ ശക്തമായി തള്ളിപ്പറയുകയും, അത്തരം സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 06:00 am IST
in Editorial

സൂഫിവര്യന്മാരുടെ സംഘടനയായ ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച വ്യത്യസ്ത മതപുരോഹിതന്മാരുടെ സമ്മേളനം പലനിലയ്‌ക്കും ശ്രദ്ധേയമായി. മുഖ്യാതിഥിയായി പങ്കെടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സമ്മേളനത്തില്‍ ആദരിച്ചു എന്നതാണ് ഇതിലൊന്ന്. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും കലാപങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് തന്റെ പ്രസംഗത്തില്‍ ഡോവല്‍ നല്‍കിയത്. ചില ശക്തികള്‍ മതവൈരം വളര്‍ത്തി ഭാരതത്തിന്റെ പുരോഗതി തടയുകയാണെന്നും, ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് അവിടങ്ങളിലും പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണെന്നും ഡോവല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. നമുക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും, ഇതിനെതിരെ സംഘടിതമായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞ ഡോവല്‍, നമ്മള്‍ ഒരു രാഷ്‌ട്രമാണെന്ന വികാരം എല്ലാ വിഭാഗങ്ങളിലും ഉണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടത് സമ്മേളനത്തിന്റെ പൊതുവികാരമായി മാറി. മതതീവ്രവാദികളെ അപലപിക്കുക മാത്രം ചെയ്താല്‍ പോരെന്നും, ഇവര്‍ക്കെതിരെ സമൂഹം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഡോവല്‍ ആവശ്യപ്പെടുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകരസംഘടനകള്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരായ മുന്നറിയിപ്പായിരുന്നു ഇത്. ജിഹാദി പദ്ധതിക്കനുസരിച്ച് ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഈ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.

പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ പ്രസംഗിച്ച ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ അധ്യക്ഷന്‍ ഹസ്രത്ത് സെയ്ദ് നസീറുദിന്‍ ചിസ്തി നടത്തിയത്. നിന്ദ്യമായ ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിച്ചാല്‍ മാത്രം പോരാ, എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. മതതീവ്രവാദ സംഘടനകളെ നിരോധിക്കേണ്ട സമയമായിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടോ മറ്റേതെങ്കിലും സംഘടനയോ ആവട്ടെ തെളിവുണ്ടെങ്കില്‍ നിരോധിക്കുക തന്നെ വേണം. തല ഉടലില്‍നിന്ന് അറുത്തുമാറ്റുക എന്ന അര്‍ത്ഥത്തിലുള്ള ‘സര്‍ താന്‍ സെ ജുഡ’ പോലുള്ള മുദ്രാവാക്യങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. ഇത് താലിബാന്‍ ആശയമാണ്. ഇതിനെതിരെ പോരാടണം. ഇങ്ങനെ സമാധാനം കാംക്ഷിക്കുകയും അതേസമയം നിഷ്‌ക്രിയത പാടില്ലെന്നുമുള്ള അതിശക്തമായ അഭിപ്രായമാണ് നസിറുദ്ദീന്‍ ചിസ്തി പ്രകടിപ്പിച്ചത്.  മതനിന്ദയാരോപിച്ച് മറ്റുള്ളവരുടെ തലയറുക്കണമെന്ന മുദ്രാവാക്യം സമീപകാലത്ത് ചില മതപുരോഹിതന്മാരുടെ ഭാഗത്തുനിന്നുപോലും ഉയരുകയുണ്ടായി. ഉദയ്‌പ്പൂരിലെ കനയ്യലാലും ബെല്ലാരിയിലെ പ്രവീണും കൊലചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നു. മതതീവ്രവാദ സംഘടനകളെ സര്‍ക്കാര്‍ നിരോധിക്കണമെന്ന പ്രമേയം അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. വ്യക്തികള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും സംഘടനകള്‍ക്കിടയിലും ശത്രുത വളര്‍ത്തുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആര്‍ക്കുനേരെയാണ് വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തമാണ്.

ഇസ്ലാമിക ഭീകരവാദം ഒരു യാഥാര്‍ത്ഥ്യമാണ്. ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ഭാരതത്തിലെ സവിശേഷമായ സാഹചര്യമല്ല ഇതിനു കാരണം. ലോകമെമ്പാടും അതുണ്ട്. ഭീകരവാദം യാഥാര്‍ത്ഥ്യമാണ്, പക്ഷേ അതിന് ഇസ്ലാമുമായി ബന്ധമില്ല എന്നു വാദിക്കുന്നത് ചരിത്രവസ്തുതകള്‍ക്കും വര്‍ത്തമാന സാഹചര്യങ്ങള്‍ക്കും നിരക്കുന്നതല്ല. മതഭീകരവാദത്തെ അനുകൂലിക്കുന്നവരോ എതിര്‍ക്കാന്‍ മടിക്കുന്നവരോ ആണ് ഇതിന്റെ വക്താക്കള്‍. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തേണ്ടത് ആ മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ്. പക്ഷേ മതിയായ തോതില്‍ ഇതുണ്ടാവുന്നില്ല. തൊടുപുഴയില്‍ ജോസഫ് മാഷുടെ കൈവെട്ടിയെടുത്തപ്പോള്‍ അതിനെതിരെ ദുര്‍ബലമായ പ്രതികരണമാണല്ലോ കേരളത്തിലെ മുസ്ലിം മതവിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാവാമെങ്കിലും ഈഅവസ്ഥ ഇസ്ലാമിക ഭീകരവാദികള്‍ മുതലെടുക്കുകയാണ്. മതവിശ്വാസികള്‍ തള്ളിപ്പറയാതിരിക്കുന്നത് തങ്ങളുടെ ചെയ്തികള്‍ക്കുള്ള അനുമതിയായാണ് ഭീകരവാദികളും അവരുടെ സംഘടനകളും കാണുന്നത്. ഇവിടെയാണ് ദല്‍ഹിയില്‍ ചേര്‍ന്ന സൂഫി വര്യന്മാരുടെ സമ്മേളനം ഇസ്ലാമിക  ഭീകരവാദത്തെ ശക്തമായി തള്ളിപ്പറയുകയും, അത്തരം സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇസ്ലാം ഭാരതീയ സംസ്‌കാരവുമായും ആത്മീയതയുമായും ഇടപഴകിയതിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണ് സൂഫി തത്വചിന്ത. സമാധാനത്തിന്റെ മാര്‍ഗം അവലംബിക്കുന്ന ഈ വിഭാഗത്തിന് മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന് സാധിക്കും. ദല്‍ഹിയില്‍ നടന്നതുപോലുള്ള സൂഫി സമ്മേളനം രാജ്യത്തിന്റെ മറ്റിടങ്ങളിലും നടക്കേണ്ടതുണ്ട്.

Tags: indiaterrorismReligion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.