ശാസ്ത്ര വിഷയങ്ങളില്‍ സിഎസ്ഐആര്‍- യുജിസി നെറ്റ് ലക്ചര്‍ഷിപ്പ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഓണ്‍ലൈനായി ഓഗസ്റ്റ് 10 വരെ അപേക്ഷകള്‍ സ്വീകരിക്കും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
മൂന്ന് മണിക്കൂര്‍, ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ് മോസ്ഫെറിക് ഓപ്പന്‍ ആന്റ് പ്ലാനറ്ററി സന്സസസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് ടെസ്റ്റ് പേപ്പറുകളാണുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പറുകള്‍. ഇന്ത്യയിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഗേവഷണ പഠനത്തിനും അസിസ്റ്റന്റ് പ്രൊഫസറാകാനും യോഗ്യത നിര്‍ണ്ണയിക്കുന്ന പരീക്ഷയാണിത്. പരീക്ഷാ വിജ്ഞാപനം ഇര്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://csirek.nta.nic. in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം.
അപേക്ഷാ ഫീസ് ജനറല്‍/ ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1000 രൂപ, ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗത്തിന് 500 രൂപ, പട്ടികജാതി/ വര്‍ഗ്ഗകാര്‍ക്കും തേര്‍ഡ് ജന്‍ഡറിനും 250 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫിസില്ല. ഡബിറ്റ്/ ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍ നെറ്റ് ബാങ്കിംഗ് വഴി എസ്ബിഐ/ ഐസിഐസിഐ നെറ്റ് വേയിലൂടെ ഫീസ് അടയ്ക്കാം. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഒരാള്‍ക്ക് ജെആര്എഫിനോ ലക്ചര്‍ഷിപ്പിനോ അല്ലെങ്കില്‍ ഇവ രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എംഎസ് സി/ ഇന്റഗ്രേറ്റഡ് ബിഎസ്- എംഎസ്/ നാലുവര്‍ഷത്തെ ബിഎസ്/ ബിഇ/ ബിടെക്/ ബി.ഫാര്‍മ/ എംബിബിഎസ് ബിരുദ മുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. എസ് സി/ എസ്ടി/ തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. എംഎസ് സിയ്ക്ക് എന്‍ റോള്‍ ചെയ്തിട്ടുള്ളവര്‍ക്കും റിസള്‍ട്ട് അവയിറ്റഡ് കാറ്റഗറിയില്‍ അപേക്ഷിക്കാം. നെറ്റ് പരീക്ഷാ ഫല പ്രഖ്യാപനതീയതി മുതല്‍ രണ്ട് വര്‍ഷത്തിനകം യോഗ്യത നേടിയിയിരിക്കണം.
ജെആര്‍എഫിന് പ്രായപരിധി 28 വയസ്. എസ് സി/ എസ്ടി തേര്‍ഡ് ജന്‍ഡര്‍/ ഭിന്നശേഷിക്കാര്‍ വിഭാഗങ്ങള്‍ക്ക് വനിതകള്‍ക്കും 5 വര്‍ഷവും ഒബിസി നോണ്ക്രീനിലയര് വിഭാഗത്തിന് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. എന്നാല്‍ ലക്ചര്‍ഷിപ്പ് പരീക്ഷയ്ക്ക് പ്രായപരിധിയില്ല, വിശദമായയോഗ്യതാ മാനദണ്ഡങ്ങളും പരീക്ഷാ സിലബസും ഘടനയും ഇന്‍ഫര്‍മേഷന്‍ ബിള്ളറ്റിനില് ലഭ്യമാണ്.
കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനം തിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
നീറ്റ്- എസ്എസ് 2022 സെപ്തംബര്‍ ഒന്ന് രണ്ട് തീയതികളില്‍; യോഗ്യത നേടുന്നവര്‍ക്ക് ഡിഎം/ എംസിഎച്ച്/ ഡിഎന്‍ബി സൂപ്പര്‍സ്പെഷ്യാലിറ്റി പ്രവേശനം
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- സൂപ്പര്‍ സ്പെഷ്യാലിറ്റി നീറ്റ് എസ്എസ് 2022 സെപ്തംബര്‍ ഒന്ന് രണ്ട് തീയതികളില്‍ നടത്തും. ന്യൂദല്‍ഹിയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്മെഡിക്കല് സയന്‍സസാണ് പരിക്ഷ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് എന്നിവ https://nbc.edu.in, http:// nat bord. edu.in വെബ്സൈറ്റുകളില്‍ ലഭിക്കും. പരീക്ഷാഫീസ് ഗ്രൂപ്പ് ഒന്നിന് 4250 രൂപ. ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളില്‍ എംഡി/ എംഎസ്/ ഡിഎന്‍ബി യോഗ്യത നേടിയവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 15 നകം യോഗ്യത നേടിയിരിക്കണം.
യോഗ്യത മാനദണ്ഡങ്ങളും പരീക്ഷാ സിലബസും ഘടനയും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി http://natboard.edu.in വെബ്സൈറ്റുകളില്‍ ലഭിക്കും. പരീക്ഷാഫീസ് ഗ്രൂപ്പ് ഒന്നിന് 4250 രൂപ. ബന്ധപ്പെട്ട സ്പെഷ്യാലിറ്റികളില്‍ എംഡി/ എംഎസ്/ ഡിഎന്‍ബി യോഗ്യത നേടിയവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 15 നകം യോഗ്യത നേടിയിരിക്കണം.
യോഗ്യത മാനദണ്ഡങ്ങളും പരീക്ഷാ സിലബസും ഘടനയും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി https://inbe. edu.in ല്‍ ഓഗസ്റ്റ് 4 നകം സമര്‍പ്പിക്കാവുന്നതാണ്.കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പരീക്ഷാ കേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 51 സെന്ററുകളിലാണ് പരീക്ഷ ഫലം സെപ്റ്റംബര്‍ 15ന് പ്രസിദ്ധപ്പെടുത്തും.
നീറ്റ് എസ്എസ് 2022 യോഗ്യത നേടുന്നവര്‍ക്ക് രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ ഡിഎം/ എടെക്/ ഡിഎന്‍ബി സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ 2022-23 അദ്ധ്യയന വര്‍ഷം പ്രവേശനത്തിന് അര്‍ഹതയുണ്ട്. സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങളിലും പ്രവേശനം നേടാം. എന്നാല്‍ എയിംസുകള്‍ പിജിമെയണ്ടിഗര്, ജിപ്മെര്‍, പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, ശ്രീചിത്ര തിരുവനന്തപുരം എന്നിവിടങ്ങളിലെ ഡിഎം/ എംടെക് പ്രവേശനം ഇതിന്റെ പരിധിയില്‍പ്പെടില്ല. ഈ സ്ഥാപനങ്ങള്‍ക്കായി ദേശീയതലത്തില്‍ പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേഡേറ്റുകള്ക്കും https://nbc.admin സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: