ആലപ്പുഴ: സഹകരണബാങ്കിലെ തട്ടിപ്പ് വീണ്ടും പുറത്ത്. ഹരിപ്പാട് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലനാണ് ബാങ്ക് ചെയര്മാന്. യാതൊരു രേഖകളും പണപ്പണ്ടങ്ങളുമില്ലാതെ പലര്‍ക്കും വായ്പ നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആഭ്യന്തര ഓഡിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച ക്രമേക്കേട് പുറത്തുവന്നത്. സ്വര്‍ണ പണയം, മറ്റ് വായ്പകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. വ്യക്തമായ രേഖകളും, പണയ പണ്ടം ഇല്ലാതെ 32 പേര്‍ക്ക് ഒരു കോടി രൂപയോളം രൂപയാണ് വായ്പയാണ് വായ്പ നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ 23ന് ബാങ്കിന്റെ നാരകത്തറ ശാഖയുടെ ചുമതലയേല്‍ക്കാനെത്തിയ ഉദ്യോഗസ്ഥ പണയ പണ്ടങ്ങളുടെ കണക്കെടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. സ്വര്‍ണപണയ വായ്പയെടുത്ത 32 പേരുടെ കവറുകള്‍ കാലിയായിരുന്നു. ഇതോടെ ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട് കണ്ടെത്തുകയായിരുന്നു.
ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലും ഇവിടെ അക്കൗണ്ട് എടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിലൂടെ നടന്നിട്ടുള്ളത്. കമ്മീഷനും കോഴയും ഉള്‍പ്പെടെ അനധികൃത ഇടപാടുകള്‍ക്ക് ഈ അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: