Categories: India

തോല്‍വി സമ്മതിച്ച് ആം ആദ് മി; മദ്യരാജാക്കന്മാര്‍ക്ക് 144 കോടി ഇളവ് നല്‍കിയ മദ്യനയം ബിജെപിയുടെ വിമര്‍ശനത്തോടെ ആം ആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു

സ്വകാര്യ മദ്യരാജാക്കന്മാര്‍ക്ക് 144 കോടിയുടെ ഇളവുകള്‍ നല്‍കുകയും മദ്യവില്‍പന ഇഷ്ടക്കാരായ സ്വകാര്യക്കമ്പനികള്‍ക്ക് അടിയറവ് വെയ്ക്കാനുള്ള നീക്കം ആം ആദ്മി ഉപേക്ഷിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനം ഉണ്ടായതോടെ മദ്യനയം പിന്‍വലിക്കുകയാണെന്ന് ആം ആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രിയായ മനീഷ് സിസോദിയ ശനിയാഴ്ച പ്രഖ്യാപിച്ചു.

Published by

ന്യൂദല്‍ഹി: സ്വകാര്യ മദ്യരാജാക്കന്മാര്‍ക്ക് 144 കോടിയുടെ ഇളവുകള്‍ നല്‍കുകയും മദ്യവില്‍പന ഇഷ്ടക്കാരായ സ്വകാര്യക്കമ്പനികള്‍ക്ക് അടിയറവ് വെയ്‌ക്കാനുള്ള നീക്കം ആം ആദ്മി ഉപേക്ഷിച്ചു. ബിജെപിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനം ഉണ്ടായതോടെ മദ്യനയം പിന്‍വലിക്കുകയാണെന്ന് ആം ആദ്മി സര്‍ക്കാരിലെ എക്സൈസ് മന്ത്രിയായ മനീഷ് സിസോദിയ ശനിയാഴ്ച പ്രഖ്യാപിച്ചു.  

ഇനി സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂ എന്നും മനീഷ് സിസോദിയ പറഞ്ഞു. ആം ആദ്മി മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്ന ഇഷ്ടക്കാരായ 468 മദ്യരാജാക്കന്മാരുടെ മദ്യം വില്‍ക്കുന്ന കടകള്‍ ആഗസ്ത് ഒന്ന് മുതല്‍ അടച്ചുപൂട്ടും. ജൂലായ് 31 ഞായറാഴ്ച മുതല്‍ പുതിയ മദ്യ നയം അസാധുവാകും.  

ആം ആദ്മിയുടെ മദ്യനയത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി രംഗത്ത് വന്നിരുന്നു. പുതിയ മദ്യനയത്തിലൂടെ  144.36 കോടി രൂപയുടെ ഇളവ് ഇതേ മദ്യരാജാക്കന്മാരുടെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചിരുന്നു.    

പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ മദ്യകോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന 2.5 ശതമാനം കമ്മീഷന്‍ പിന്നീട്  ഒറ്റയടിക്ക് 12.5 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു പുതിയ മദ്യനയത്തിലൂടെ മനീഷ് സിസോദിയ. ഇതേ കുറിച്ച് ദല്‍ഹി ലഫ്. ഗവര്‍ണര്‍ സിബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെയാണ് ആം ആദ്മി സര്‍ക്കാര്‍ വെട്ടിലായത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി വേണ്ടപ്പെട്ട കമ്പനികള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം.  

നിയമപരമായ നടപടികള്‍ ലംഘിച്ച് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയത് വഴി വലിയ സാമ്പത്തിക തിരിമറികള്‍ക്ക് ഇടവെയ്‌ക്കുന്നതാണ് പുതിയ മദ്യനയമെന്ന്  ദല്‍ഹി ലഫ്. ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക