കാബുള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബുളില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബോംബ് സ്ഫോടനം. ഐപിഎല്‍ മാതൃകയിലുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. അലോകോസെ കാബുള്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണു സ്ഫോടനം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് മത്സരം നടക്കുന്നതിനിടെ ഗാലറിയിലായിരുന്നു പൊട്ടിത്തെറി. ഇതിന്റെ വീഡിയോകളും പുറത്തുവന്നു.
പാമിര്‍ സല്‍മി, ബന്ദ് ഇ അമിര്‍ ഡ്രാഗണ്‍സ് എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് പൊട്ടിത്തെറി നടന്നത്. അഫ്ഗാനിസ്ഥാന് പ്രീമിയര്‍ ട്വന്റി20 മത്സരം കാണുന്നതിനായി യുഎന്നിന്റെ പ്രതിനിധികളും ഗാലറിയിലുണ്ടായിരുന്നു. പൊട്ടിത്തെരിയില് നിരവധി ആരാധകര്‍ക്കു പരുക്കേറ്റു. സ്ഫോടനത്തിനു പിന്നാലെ മത്സരം നിര്‍ത്തിവച്ചു. ഉടന്‍ താരങ്ങളെല്ലാം സുരക്ഷാകേന്ദ്രങ്ങളിലേക്കു ഓടി.
2013ലാണ് ഐപിഎല്‍ മാതൃകയില്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: