അഭിഭാഷകരാകാനും ന്യായാധിപരാകാനുമൊക്കെ താല്‍പര്യമുള്ള യുവാക്കള്‍ക്ക് നിയമപഠനമാകാം. അഭിരുചിയുള്ള പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സിലും ബിരുദധാരികള്‍ക്ക് ത്രിവത്‌സര എല്‍എല്‍ബി കോഴ്‌സിലും പ്രാേവശനം നേടാം.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലോ കോളേജുകളിലും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളിലും 2022-23 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടറിധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഓഗസ്റ്റ് 4 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫീസ് 685 രൂപ, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 345 രൂപ. പ്രവേശന പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍ ലഭ്യമാണ്.
ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45% മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്ഇബി വിഭാഗങ്ങള്‍ക്ക് 42%, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്ക് മതിയാകും. 31.12.2022 ല്‍ 17 വയസ് തികഞ്ഞിരിക്കണം. www.cee.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-ചെലാന്‍ മുഖേനയോ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ ഫീസ് അടയ്‌ക്കാം. ഇ-ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസില്‍ പണമായി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഓഗസ്റ്റ് 8 വൈകിട്ട് 3 മണിവരെ സമയം ലഭിക്കും.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷാ തീയതി, സമയം, സെന്റര്‍ എന്നിവ പിന്നീട് അറിയിക്കുന്നതാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതവും മാനവികശേഷിയും നിയമപഠനത്തിനുള്ള അഭിരുചി എന്നിവയെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 3 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്ഇബിസി വിഭാഗക്കാര്‍ കുറഞ്ഞത് 10 ശതമാനവും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 5 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കണം.
കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തിയാണ് അഡ്മിഷന്‍. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഓപ്ഷനുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിന് പ്രത്യേകം സമയവും സൗകര്യവും ലഭിക്കും.
ഗവണ്‍മെന്റ് ലോ കോളേജ് തിരുവനന്തപുരത്ത് ബിഎഎല്‍എല്‍ബി കോഴ്‌സില്‍ 120 സീറ്റുകളുണ്ട്. എറണാകുളത്ത് ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 60, തൃശൂരില്‍ ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 60, കോഴിക്കോട് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 120 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭ്യമായിട്ടുള്ളത്. സ്വകാര്യ സ്വാശ്രയ ലോ കോളേജുകളം കോഴ്‌സുകളും ലഭ്യമായ സീറ്റുകളും പ്രോസ്‌പെക്ടസിലുണ്ട്.
ബിരുദക്കാര്‍ക്ക് ത്രിവത്‌സര എല്‍എല്‍ബി പ്രവേശന പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2022-23 വര്‍ഷത്തെ തിവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 5 വൈകിട്ട് 5 മണിവരെ സ്വീകരിക്കും. പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
ഏതെങ്കിലും വിഷയത്തില്‍ മൊത്തം 45% മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. എസ്ഇബിസി വിഭാഗങ്ങൡല്‍പ്പെടുന്നവര്‍ക്ക് 42%, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്ക് മതിയാകും. അപേക്ഷാ ഫീസ് 685 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 345 രൂപ മതി. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷിക്കേണ്ടത്.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തും. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അരത്‌മെറ്റിക് ആന്റ് മെന്റല്‍ എബിലിറ്റി, നിയമപഠനത്തിനായുള്ള അഭിരുചി എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 200 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് 3 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 10 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ 5 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: