Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ചു കൊല്ലുന്നു; തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിപിഎം വ്യാപകമായ കൊള്ള നടത്തുന്നെന്നും കെ.സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോര്‍പ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കള്‍. ഭീകരമായ കൊള്ളയ്‌ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവര്‍.

Janmabhumi Online by Janmabhumi Online
Jul 30, 2022, 03:38 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു പദ്ധതിയും നടപ്പാക്കാനാവാത്തതരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്. സര്‍ക്കാര്‍ ഒരു സഹായം പോലും ജനപ്രതിനിധികള്‍ക്ക് നല്‍കിയില്ല.

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് എല്ലാ കോര്‍പ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കള്‍. ഭീകരമായ കൊള്ളയ്‌ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവര്‍.

നേമം കോച്ചിംഗ് ടെര്‍മിനല്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നുവെന്ന പ്രചരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാര്‍ ഡല്‍ഹിക്ക് പോയത്. രാഷ്‌ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.

കെറെയില്‍ പദ്ധതിയെ തടയാന്‍ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. കേരളത്തിനെ നശിപ്പിക്കുന്ന വലിയ അഴിമതിക്ക് വേണ്ടിയുള്ള ഈ ഗൂഢാലോചന തടഞ്ഞത് ബിജെപിയാണ്. കേന്ദ്രത്തില്‍ കേരള ബിജെപി നടത്തിയ ഫലപ്രദമായ ഇടപെടല്‍ കാരണമാണ് സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതായത്. എന്നാല്‍ ഇതിന്റെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും ഈ സര്‍ക്കാര്‍ വെള്ളംകുടിക്കുക തന്നെ ചെയ്യും.  ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളിലായി പുനരധിവസിക്കപ്പെട്ടു. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാര്‍മ്മികത യുഡിഎഫിനില്ല. പ്രതിപക്ഷ നേതാവിന് അതിലധികം സ്റ്റാഫാണുള്ളതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

സഹകരണ ബാങ്ക് കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. ഈ പ്രശ്‌നം ആദ്യമായി ആര്‍ബിഐക്ക് മുമ്പില്‍ കൊണ്ടുവന്നത് ബിജെപിയാണ്. കെവൈസി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണ്. ഈ കൊള്ളക്കെതിരെ കോണ്‍ഗ്രസിന് മിണ്ടാന്‍ പറ്റുമോ? കേരളത്തില്‍ ആയിരക്കണക്കിന് ബാങ്കുകളില്‍ കൊള്ള നടക്കുന്നുണ്ട്. അവിടെയെല്ലാം നിക്ഷേപകരെ സംഘടിപ്പിച്ച് ബിജെപി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കള്‍ മലപ്പുറത്തെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിലും ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍പ്രസംഗംതദ്ദേശ സ്വയംഭരണ സ്ഥാപനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓണ വിപിണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: കെ.സുരേന്ദ്രന്‍

Kerala

കണ്ണടച്ചുകൊടുക്കാന്‍ വാങ്ങിയത് 96 കോടി രൂപ; കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎന്‍ഡിഐഎ മാറിയെന്ന് കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ: 2 പേര്‍ വിജിലന്‍സിന്റെ പിടിയില്‍

വീഴ്ച പറ്റിയത് എംഎല്‍എ കെ യു ജനീഷ് കുമാറിനാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപണം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies