അങ്കാര: തുര്‍ക്കിയില്‍ ചാമ്പ്യന്‍ ലീഗ് ഫുട് ബാളിനിടയില് ആയിരക്കണക്കിന് തുര്‍ക്കി ഫുട്ബാള്‍ ആരാധകര്‍ വ്ളാഡിമിര്‍ പുടിന് വേണ്ടി ജയ് വിളിച്ചത് വിവാദമായി. സംഭവം ആസൂത്രിതനീക്കമാണോ എന്ന് അന്വേഷിക്കുമെന്ന് സംഘടനകരായ യുവേഫ അധികൃതര്‍ പറഞ്ഞു.
തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിക്കുന്ന വീഡിയോ:
ആദ്യ ഗോള്‍ നേടിയ ഉക്രൈനിലെ ക്ലബ്ബിന്റെ താരം കൈകൊണ്ട് കഴുകന്റെ ആംഗ്യം കാണിച്ചതാണ് തുര്‍ക്കി ആരാധകരെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെയാണ് ഇവര്‍ കൂട്ടത്തോടെ വ്ളാഡിമിര്‍ പുടിന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചത്.
ഉക്രൈന് ടീമായ ഡൈനാമോ കീവും തുര്‍ക്കിയിലെ ഫെനറും തമ്മിലായിരുന്നു മത്സരം. ഉക്രൈന് ടീം ഒരു ഗോള്‍ അടിച്ചപ്പോഴായിരുന്നു വ്ളാഡിമിര്‍ പുടിന് ജയ് വിളി. മത്സരത്തില്‍ ഡൈനാമോ കീവ് 2-1 ന് വിജയിച്ചു. ഈ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉക്രൈന് അംബാസഡര്‍ വാസില്‍ ബോദ്നര്‍ പറഞ്ഞു.
യുവേഫ യൂറോപ്യന്‍ ഫൂട്ബാള്‍ അസോസിയേഷനുകളുടെ യൂണിയനാണ് യുവേഫ. റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന് ശക്തമായ നിലപാടെടുത്തതിനിടയില് യുവേഫ നടത്തിയ മത്സരത്തില്‍ പുടിന് അനുകൂല മുദ്രാവാക്യം മുഴങ്ങിയത് വലിയ തലവേദനയായിരിക്കുകയാണ്. പാശ്ചാത്യ ശക്തികള്‍ക്ക് പശ്ചിമേഷ്യയില്‍ നിന്നുള്ള തിരിച്ചടി എന്ന നിലയില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം ഷെയര്‍ ചെയ്യപ്പെടുന്നു.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെ ഇന്ധനക്ഷാമത്തില്‍ നിന്നും രക്ഷിക്കാന്‍ സൗദി അറേബ്യയുടെ കയ്യില്‍ നിന്നും കൂടുതലായി ഇന്ധനം ലഭിയ്ക്കാന്‍ കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് സൗദിയില്‍ എത്തിയിരുന്നു. സൗദി, ഇസ്രയേല്‍ കൂട്ടുകെട്ട് ശക്തിപ്പെടുത്തുകയാണ് ബൈഡന്റെ ലക്ഷ്യം. ഇതിന് ബദലായി വ്ളാഡിമിര്‍ പുടിന് ഇറാന് സന്ദര്‍ശിച്ചിരുന്നു ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തി പശ്ചിമേഷ്യയില്‍ കരുത്ത് വര്‍ധിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇറാന് ആയുധങ്ങള്‍ ഉള്ള ഡ്രോണുകള്‍ ഉക്രൈനെതിരെ ഉപയോഗിക്കാന്‍ റഷ്യയ്ക്ക് നല്‍കുമെന്നറിയുന്നു.
വ്ളാഡിമിര്‍ പുടിനും തുര്‍ക്കിയും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. കഴിഞ്ഞ ആഴ്ച തുര്‍ക്കിയില്‍ വ്ളാഡിമിര്‍ പുടിന് ഇറാനില്‍ എത്തിയപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: