ചെന്നൈ: തമിഴ്നാട്ടിലെ ലിബറലുകളും ബിജെപി വിരുദ്ധ ലോബിയും കൃത്രിമമായി ട്രെന്‍ഡാക്കാന്‍ നോക്കിയ ഗോ ബാക്ക് മോദി ഹാഷ് ടാഗ് തുടക്കത്തിലെ പാളി. എവിടെയും മോദിക്ക് ഹാര്‍ദ്ദമായ സ്വീകരണമായിരുന്നു.
അണ്ണാ യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിനെത്തിയ മോദിയെ ഒരു നോക്ക് കാണാന്‍ വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി. എന്നാല്‍ ബിരുദദാനച്ചടങ്ങ് നടക്കുന്ന ഹാളില്‍ കടന്നുകയറാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ നിരാശരായി. പക്ഷെ മോദി അവരെ നിരാശപ്പെടുത്തിയില്ല. അങ്ങിനെ വിഷമിച്ചവരെ ക്ലാസ് മുറികളില്‍ ചെന്ന് അദ്ദേഹം പ്രത്യേകം കണ്ടു. “മൈ ബെസ്റ്റ് വിഷസ് ടു യു” എന്ന മോദിയുടെ ആശംസ കേട്ട് കുട്ടികളും തിരിച്ച് മോദിയ്ക്കും ആശംസ നേര്‍ന്നു:” ബെസ്റ്റ് വിഷസ് ടു യൂ ടൂ”.
ബിരുദദാനച്ചടങ്ങിനെത്തിയ 69 പേര്‍ക്കും സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചു. “മാതാപിതാക്കളുടെ ത്യാഗമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചത്”- മോദി പറഞ്ഞു. “പണ്ടൊക്കെ ജോലി വേണമെന്ന് ആഗ്രഹിച്ച യുവാക്കള്‍ ഇപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ കെട്ടിപ്പൊക്കാനാണ് നോക്കുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാത്രമല്ല, ലോകമാകെ ഇവിടുത്തെ യുവാക്കളെ ഉറ്റുനോക്കുകയാണ്. “- അദ്ദേഹം പറഞ്ഞു.
“1897 ഫിബ്രവരിയില്‍ സ്വാമി വിവേകാനന്ദ മദ്രാസ് ടൈംസിനോട് സംസാരിച്ചു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചായിരുന്നു ചോദ്യം. തനിക്ക് യുവതലമുറയില്‍, ആധുനിക തലമുറയില്‍ വിശ്വാസമുണ്ടെന്നും അവരില്‍ നിന്നാണ് ഇന്ത്യക്കാവശ്യമായ പുതിയ ജോലിക്കാര്‍ വരിക എന്നുമായിരുന്നു സ്വാമിജിയുടെ പ്രതികരണം. ആ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. പക്ഷെ ഇത്തവണ ഇന്ത്യമാത്രമല്ല നമ്മുടെ യുവാക്കളെ ഉറ്റുനോക്കുന്നത്. ലോകമാകെ ഇന്ത്യയിലെ യുവാക്കളെ ഉറ്റുനോക്കുകയാണ്.”- അണ്ണാ യൂണിവേഴ്സിറ്റിയിലെ 42ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
യുവാക്കളാണ് ഇന്ത്യയുടെ വളര്ച്ചായന്ത്രങ്ങള്. ഇന്ത്യ ലോകത്തിന്റെ തന്നെ വളര്‍ച്ചയുടെ യന്ത്രമാണെന്നും മോദി പറഞ്ഞു. “കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് 15000 ശതമാനം വളര്‍ച്ച ഉണ്ടായി. ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ ആളുകള്‍ ഇപ്പോള്‍ ആശ്വാസമായാണ് കാണുന്നത്. പാവങ്ങളിലെ പാവങ്ങള്‍ പോലും ഇപ്പോള്‍ ടെക്നോളജി ഉപയോഗിക്കുന്നതിലേക്ക് തിരിയുകയാണ്. പണ്ടെക്കെ ഞാന്‍ ഒരു വ്യവസായസംരംഭകനാണെന്ന് പറയാന്‍ യുവാക്കള്‍ വിഷമിച്ചിരുന്നു. ഇപ്പോള്‍ അങ്ങിനെയല്ല. “- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: